മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം; ഫ്രാന്‍സിലെ പ്രശ്‌നം തീര്‍പ്പാക്കി ഗൂഗിള്‍


ഇതിന്റെ പേരില്‍ ഗൂഗിളിന്റെ സെര്‍ച്ച് പേജില്‍ നിലവില്‍ വാര്‍ത്തകള്‍ കാണിക്കുന്ന രീതിയില്‍ മാറ്റം വരുത്തില്ലെന്നും ഗൂഗിള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 

Photo: Gettyimages

ഗൂഗിളില്‍ വരുന്ന വാര്‍ത്ത ഉള്ളടക്കങ്ങളുടെ പകര്‍പ്പാവകാശമുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് ആ ഉള്ളടക്കങ്ങളില്‍ നിന്നുള്ള പരസ്യ വരുമാനത്തിന്റെ പങ്ക് സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ നടന്ന കേസ് ഒത്തുതീര്‍പ്പായി. മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ കമ്പനി പിന്‍വലിച്ചു. 52.8 കോടി ഡോളര്‍ പിഴ നല്‍കിയാണ് അപ്പീല്‍ പിന്‍വലിച്ചത്.

മാധ്യമസ്ഥാപനങ്ങളുമായും വാര്‍ത്താ ഏജന്‍സികളുമായും വാര്‍ത്തകള്‍ക്ക് പ്രതിഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഗൂഗിള്‍ സമ്മതിച്ചു. വിലപേശല്‍ ആരംഭിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ പ്രതിഫലവുമായി ബന്ധപ്പെട്ട് കമ്പനി ധാരണയിലെത്തും. അതിന് സാധിച്ചില്ലെങ്കില്‍ കോടതി ഇടപെട്ട് ഒരു കരാര്‍ രൂപീകരിക്കും.

ഇതിന്റെ പേരില്‍ ഗൂഗിളിന്റെ സെര്‍ച്ച് പേജില്‍ നിലവില്‍ വാര്‍ത്തകള്‍ കാണിക്കുന്ന രീതിയില്‍ മാറ്റം വരുത്തില്ലെന്നും ഗൂഗിള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ഉള്‍പ്പടെയുള്ള ഫ്രാന്‍സിലെ വന്‍കിട മാധ്യമസ്ഥാപനങ്ങളാണ് ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമെതിരെ മൂന്ന് വര്‍ഷം മുമ്പ് പരാതി നല്‍കിയത്. തങ്ങള്‍ നിര്‍മിക്കുന്ന ഉള്ളടക്കങ്ങളില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ എത്ര പങ്ക് നല്‍കണമെന്ന് ഗൂഗിളും, ഫെയ്‌സ്ബുക്കുമാണ് തീരുമാനിക്കുന്നതെന്നും അത് ശരിയല്ലെന്നും അത് തങ്ങളുടെ കൂടി താല്‍പര്യം അനുസരിച്ചാവണം തീരുമാനിക്കപ്പെടേണ്ടതെന്നുമാണ് മാധ്യമ സ്ഥാപനങ്ങള്‍ പറയുന്നത്.

തങ്ങളുടെ ഓണ്‍ലൈന്‍ വാര്‍ത്താ ഉള്ളടക്കങ്ങളുടെ ഭാഗങ്ങള്‍ ചൂഷണം ചെയ്താണ് ഗൂഗിളിന്റെ ഓണ്‍ലൈനിലെ പരസ്യ വരുമാനം ഉയരുന്നത്. അച്ചടി വില്‍പനയില്‍ കനത്ത നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് തങ്ങളുടെ ഒരു വരുമാന സ്രോതസ് ഇതിലൂടെ നഷ്ടപ്പെട്ടുവെന്നും അവര്‍ പറയുന്നു.

എഎഫ്പിയും മുന്‍നിര മാധ്യമസ്ഥാപനങ്ങളായ ലെ മോണ്‍ടെ, ലെ ഫിഗറോ, ലിബറേഷന്‍ എന്നിവയുമായി ഗൂഗിള്‍ പ്രത്യേകം കരാറിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ കരാറിലെ വ്യവസ്ഥകള്‍ പരസ്യമാക്കിയിട്ടില്ല.

Content Highlights: Google resolves French fight over payment to publishers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented