
-
പരസ്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പ്ലേസ്റ്റോറില്‍ നിന്നും 600 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. ഉപയോക്താക്കള്‍ക്ക് തടസം സൃഷ്ടിക്കും വിധം പരസ്യങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
അപ്രതീക്ഷിതമായ രീതികളില്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പരസ്യങ്ങളെയാണ് തടസങ്ങള്‍ സൃഷ്ടിക്കുന്ന പരസ്യങ്ങളായി കണക്കാക്കുന്നത്. ഫോണ്‍ ഉപയോഗത്തിനിടെ നുഴഞ്ഞുകയറുകയും ഇടയ്ക്ക് കയറിവരികയും ചെയ്യുന്നവയായിരിക്കും ഇത്തരം പരസ്യങ്ങള്‍. ഉപയോക്താവ് ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോഴുമെല്ലാം ഈ ആപ്ലിക്കേഷനുകളില്‍ പലതും പരസ്യങ്ങള്‍ കാണിച്ചിരുന്നുവെന്ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
മെഷീന് ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആപ്ലിക്കേഷനുകളെ കണ്ടെത്തിയത്. നീക്കം ചെയ്തവയില് ഭൂരിഭാഗവും ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ആപ്ലിക്കേഷനുകളാണ്. ഈ ആപ്ലിക്കേഷനുകള്‍ക്കെല്ലാം കൂടി 450 കോടിയിലധികം ഡൗണ്‍ലോഡുകളാണുള്ളത്.
നീക്കം ചെയ്ത ആപ്ലിക്കേഷനുകളില്‍ 45 എണ്ണം ചൈനയില്‍ നിന്നുള്ള ചീറ്റാ മൊബൈല്‍ എന്ന ഡെവലപ്പര്‍ സ്ഥാപനത്തിന്റേതാണ്. മുമ്പും ചീറ്റാ മൊബൈലിന്റെ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.
Content Highlights: Google removes 600 apps from Play Store
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..