കുപ്രസിദ്ധമായ ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച 11 ആപ്ലിക്കഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. 2017 മുതല്‍ ഗൂഗിള്‍ ഈ ആപ്പുകളെ നിരീക്ഷിച്ചുവരികയായിരുന്നു.
സൈബര്‍സുരക്ഷാ സ്ഥാപനമായ ചെക്ക്പോയിന്റിന്റെ ഗവേഷകരാണ് ജോക്കര്‍ മാല്‍വെയറിന്റെ പുതിയ പതിപ്പ് ഈ ആപ്പുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.
പ്ലേസ്റ്റോറില്‍ 11 ആപ്പുകളിലാണ് ജോക്കര്മാല്വെയര് കണ്ടെത്തിയത്. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തുവെന്നും ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ അവ ഉടന്‍ നീക്കം ചെയ്യണമെന്നും ചെക്ക് പോയിന്റ് പറഞ്ഞു. നീക്കം ചെയ്ത ആപ്പുകള്‍ താഴെ പറയുന്നവയാണ്.
com.imagecompress.android, com.contact.withme.texts, com.hmvoice.friendsms, com.relax.relaxation.androidsms, com.cheery.message.sendsms (two different instances), com.peason.lovinglovemessage, com.file.recovefiles, com.LPlocker.lockapps, com.remindme.alarm, com.training.memorygame
ജോക്കര്‍ മാല്‍വെയറിനെ കണ്ടെത്താന്‍ വലിയ പ്രയാസമാണ് എന്ന് ചെക്ക്പോയിന്റ് പറയുന്നു. അത് പ്ലേ സ്റ്റോറിലേക്ക് തിരികെയെത്താനും സാധ്യതയുണ്ട്. ഈ വര്‍ഷം ആദ്യം ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച 1700 ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തിരുന്നു.
Content Highlights: google removed apps affected by jocker malware
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..