കോവിഡ് വ്യാപന സാഹചര്യത്തെ തുടര്‍ന്ന് ആരംഭിച്ച വര്‍ക്ക് അറ്റ് ഹോം രീതി 2022 ജനുവരി 10 വരെ നീട്ടി. എങ്കിലും താത്പര്യമുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓഫീസുകളിലേക്ക് മടങ്ങാം.

ഓരോ രാജ്യത്തേയും പ്രദേശത്തെയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ ജീവനക്കാരെ ഓഫീസുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുകയുള്ളൂ. 

ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് പുതിയ തീരുമാനമുള്ളത്. സെപ്റ്റംബറില്‍ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഓഫീസുകളിലെത്തിച്ചേരാനായിരുന്നു ഇതുവരെയുള്ള തീരുമാനം. എന്നാല്‍ അത് നടക്കില്ല.

കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നത് ജീവനക്കാരെ തിരികെ ഓഫീസുകളിലെത്തിക്കാനുള്ള വന്‍കിട കമ്പനികളുടെ നീക്കത്തിന് വിലങ്ങുതടിയായിട്ടുണ്ട്.