ക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ മെറ്റാവേഴ്‌സ് പദ്ധതിയ്ക്ക് സമാനമായൊരു പദ്ധതിയുമായി ഗൂഗിളും. പ്രൊജക്ട് സ്റ്റാര്‍ലൈന്‍ എന്നാണ് ഇതിന് പേര്. ഇന്ന് നിലവിലുള്ള വീഡിയോ കോള്‍ സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ഒരു മുറിയില്‍ ഇരുന്ന് സംസാരിക്കുന്നതു പോലെ ആശയവിനിമയം നടത്താന്‍ സാധിക്കുന്ന ടെലി പ്രെസന്‍സ് സിസ്റ്റം ആണിത്. 

ത്രിഡീ ഇമേജിങ്, റിയല്‍ ടൈം കംപ്രഷന്‍, സ്‌പേഷ്യല്‍ ഓഡിയോ, ലൈറ്റ് ഫീല്‍ഡ് ഡിസ്‌പ്ലേ സിസ്റ്റം എന്നിവയില്‍ തങ്ങള്‍ കൈവരിച്ച പുരോഗതിയുടെ പര്യവസാനമാണ് പ്രോജക്റ്റ് സ്റ്റാര്‍ലൈന്‍ എന്ന് ഗൂഗിള്‍ പറയുന്നു. ഇവ സംയോജനമാണ് പ്രൊജക്ട് സ്റ്റാര്‍ലൈന്‍. 

വിവിധ തരം ക്യാമറകളും പ്രൊജക്ടറുകളും സ്പീക്കറുകളും മൈക്കും ഇലുമിനേറ്ററുകളും കംപ്യൂട്ടറും സംയോജിപ്പിച്ചുള്ള വലിയൊരു ഡിസ്‌പ്ലേ യുണിറ്റാണിത്. ഒരാളെ മുഴുവനായും ഉള്‍ക്കൊള്ളാന്‍ ഇതിന് സാധിക്കും നിലവിലുള്ള എആര്‍ വിആര്‍ ഹെഡ്‌സെറ്റുകളുടെ പരിമിതികള്‍ മറികടക്കുന്നൊരും സംവിധാനമാണിത്. കൂടുതല്‍ വീക്ഷണകോണും, ഡെപ്ത് ഓഫ് വ്യൂവും ഇതില്‍ ലഭിക്കും. 

Project Starline
Photo: 9to5google.com/

പ്രൊജക്ട് സ്റ്റാര്‍ലൈന്‍ ഡിസ്‌പ്ലേ യൂണിറ്റ് ഇങ്ങനെ:-

  • കണ്ണുകള്‍, ചെവികള്‍, വായ എന്നിവയുടെ സ്ഥാനം ഏകദേശം അഞ്ച് മില്ലിമീറ്റര്‍ കൃത്യതയില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ഉയര്‍ന്ന ഫ്രെയിം റേറ്റുള്ള (12 എഫ്പിഎസ്) ഫേസ് ട്രാക്കിങ് ക്യാമറ. 
  • ത്രീഡി വീഡിയോയ്ക്ക് വേണ്ടി മൂന്ന് ക്യാമറ പോഡുകളുടെ ഗ്രൂപ്പുകള്‍. ഇവയില്‍ ഓരോന്നിലും രണ്ട് ഇന്‍ഫ്രാറെഡ് ക്യാമറകള്‍, ഒരു കളര്‍ ക്യാമറ എന്നിവവയും താഴെയുള്ള ക്യാമറപോഡില്‍ മുഖത്തേക്ക് സൂം ചെയ്ത് വെച്ചിട്ടുള്ള മറ്റൊരു കളര്‍ ക്യാമറയും. 
  • നാല് എന്‍വിഡിയ ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റുകളാണ് (രണ്ട് ക്വാഡ്രോ ആര്‍ടിഎക്‌സ് 6000, രണ്ട് ടൈറ്റന്‍ ആര്‍ടിഎക്‌സ് ) ഈ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കംപ്രസ് ചെയ്യുക. ഇത് വെബ് ആര്‍ടിസി വഴി കൈമാറ്റം ചെയ്യും. 

ഇതിനകം ഗൂഗിളിന്റെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഈ സംവിധാനം മണിക്കൂറുകളോളം ഉപയോഗിച്ചുകഴിഞ്ഞു. അഭിമുഖത്തിനും പുതിയ ടീമംഗങ്ങളെ കാണുന്നതിനും സഹപ്രവര്‍ത്തകരുമായി ആശയങ്ങള്‍ പങ്കുവെക്കുന്നതിനുമെല്ലാം ഈ സംവിധാനം അവര്‍ പ്രയോജനപ്പെടുത്തിയെന്നാണ് ഗൂഗിള്‍ പറയുന്നത്. 

ഗൂഗിളിന്റെ പുതിയ സംവിധാനം പരമ്പരാഗത വീഡിയോകോള്‍ സംവിധാനങ്ങളേക്കാള്‍ ആളുകളെ കൂടുതല്‍ അടുപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Content Highlights: google project starline brings people more closer than video calls