വീഡിയോ കോള്‍ സേവനം ഒന്നുമതി; ഗൂഗിള്‍ ഡ്യുവോയും മീറ്റും തമ്മില്‍ ലയിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്


മേയില്‍ ചുമതലയേറ്റ ജിസ്യൂട്ട് മേധാവി ജാവിയര്‍ സോള്‌ടേറോയുടേതാണ് ഈ തീരുമാനം.

-

ങ്ങനെ വീണ്ടും ഗൂഗിളിന്റെ മറ്റൊരു സേവനം കൂടി അപ്രത്യക്ഷമാവാന്‍ പോവുന്നു. വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിള്‍ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലാണത്രെ ഗൂഗിള്‍. ഈ വര്‍ഷം മേയില്‍ ചുമതലയേറ്റ ജിസ്യൂട്ട് മേധാവി ജാവിയര്‍ സോള്‌ടേറോയുടേതാണ് ഈ തീരുമാനം. രണ്ട് വീഡിയോ കോളിങ് ആപ്പുകള്‍ യുക്തിക്ക് നിരക്കുന്നതല്ല എന്ന് ജാവിയര്‍ തന്റെ ജീവനക്കാരോട് പറഞ്ഞതായി 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് ആപ്പുകളേയും ലയിപ്പിക്കാനുള്ള നടപടിക്ക് 'ഡ്യുവറ്റ്'എന്ന് കോഡ് നാമം നല്‍കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂമിന് ശക്തനായ ഒരു എതിരാളിയാണ് ഗൂഗിള്‍ മീറ്റ്. വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതും വലിയൊരു വിഭാഗം സ്ഥാപനങ്ങളും ജിസ്യൂട്ട് ഉപയോക്താക്കളാണെന്നതും സൂമിന് വെല്ലുവിളിയാവുന്നുണ്ട്.

അതേസമയം ലോക്ക്ഡൗണ്‍ കാലത്ത് ഗൂഗിള്‍ ഡ്യുവോയുടെ ഉപയോഗത്തിലും വലിയ വര്‍ധനവാണുള്ളത്. മേയില്‍ ആകെ 300 കോടി മിനിറ്റ് നേരം ഡ്യുവോ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതിദിനം 30 ലക്ഷം മിനിറ്റുകള്‍ക്കടുത്ത് ഉപയോഗമുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനുള്ള നീക്കം ഡ്യുവോയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കിടയിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

നേരത്തെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരെ മാത്രമാണ് ഡ്യുവോ വഴി വീഡിയോ കോള്‍ ചെയ്യാന്‍ സാധിച്ചിരുന്നത് എങ്കില്‍ അടുത്തിടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് ആളുകളെ വിളിക്കാനുള്ള സൗകര്യം ഡ്യുവോ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ഏപ്രിലിലെ അപ്‌ഡേറ്റിലൂടെ ഡ്യുവോ വീഡിയോ ഗുണമേന്മ മെച്ചപ്പെടുത്തുകയും ഒരേ സമയം 32 പേരോട് വരെ സംസാരിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ലിങ്ക് വഴി ആളുകളെ വീഡിയോ ചാറ്റിലേക്ക് ക്ഷണിക്കാനും ഡ്യുവോയില്‍ സാധിച്ചിരുന്നു.

അതേസമയം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ജിസ്യൂട്ടിന്റെ ഭാഗമായാണ് ഗൂഗിള്‍ മീറ്റ് പ്രവര്‍ത്തിച്ചിരുന്നത്. സെപ്റ്റംബര്‍ 30 വരെ മീറ്റ് സൗജന്യമാക്കുകയും ജിമെയില്‍ ആപ്പുമായി ബന്ധിപ്പിക്കുകയും ചെയ്തത് മീറ്റിന്റെ പ്രചാരം വര്‍ധിപ്പിച്ചിരുന്നു.

എന്തായാലും ഡ്യുവോയേയും മീറ്റിനേയും ലയിപ്പിക്കാനുള്ള ശ്രമം അതിവേഗം ഉണ്ടാവില്ലെന്നാണ് വിവരം. കോറോണ കാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാനായ ഡ്യുവോയില്‍ പെട്ടെന്നൊരു കൈകടത്തലിന് ഗൂഗിള്‍ ആഗ്രഹിക്കുന്നില്ല.

Content Highlights: google plans to merge duo with meet video conferencing

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented