ഗൂഗിള്‍ പിക്‌സല്‍ 7 പരമ്പര ഫോണുകളും പിക്‌സല്‍ വാച്ചും വരുന്നു; തീയ്യതി പ്രഖ്യാപിച്ചു


 പരിപാടിയില്‍ പുതിയ ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ബാനറും നല്‍കിയിട്ടുണ്ട്. 

Photo: Google

ഗൂഗിള്‍ പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ ഫോണുകള്‍ ഒക്ടോബര്‍ ആറിന് പുറത്തിറക്കും. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ പിക്‌സല്‍ 6 സീരീസ് ഫോണുകളുടെ പിന്‍ഗാമികളെ അവതരിപ്പിക്കുമെന്ന സൂചന കമ്പനി നല്‍കിയിരുന്നു. ഇതോടൊപ്പം ഗൂഗിള്‍ പിക്‌സല്‍ വാച്ചും പുതിയ നെസ്റ്റ് സ്മാര്‍ട് ഹോം ഉപകരണങ്ങളും അവതരിപ്പിച്ചേക്കും.

ഗൂഗിളിന്റെ യുഎസ് വെബ്‌സൈറ്റില്‍ ഒക്ടോബര്‍ ആറിന് പരിപാടി നടത്തുന്നതായാണ് പ്രഖ്യാപനം. പരിപാടിയില്‍ പുതിയ ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ബാനറും നല്‍കിയിട്ടുണ്ട്.

ഗൂഗിളിന്റെ തന്നെ രണ്ടാം തലമുറ ടെന്‍സര്‍ പ്രൊസസര്‍ ശക്തിപകരുന്ന ഫോണുകളില്‍ ആന്‍ഡ്രോയിഡ് 13 ഓഎസ് ആയിരിക്കും ഗൂഗിള്‍ 7, 7 പ്രോ ഫോണുകളില്‍ ഉണ്ടാവുക. ഇക്കഴിഞ്ഞ മെയിലാണ് ഇവ അവതരിപ്പിച്ചത്.

ഗൂഗിള്‍ പുറത്തിറക്കുന്ന ആദ്യ സ്മാര്‍ട് വാച്ച് ആണ് ഗൂഗിള്‍ പിക്‌സല്‍ വാച്ച്. മേയില്‍ നടന്ന പരിപാടിയില്‍ വാച്ച് പുറത്തിറക്കുന്നതായി സൂചന നല്‍കിയിരുന്നു. പുതിയ വെയര്‍ ഒഎസിലായിരിക്കും വാച്ചിന്റെ പ്രവര്‍ത്തനം. എല്ലാ പിക്‌സല്‍ ഫോണുകളുമായും ആന്‍ഡ്രോയിഡ് ഫോണുകളുമായും ഇത് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനാവും.


Content Highlights: Google Pixel 7 Series and Pixel Watch Launch Date Announced

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented