ഗൂഗിൾ ഫോട്ടോസിൽ ചിത്രങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതിനൊപ്പം മെഷീൻ ലേണിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും.

ഇപ്പോഴിതാ പുതിയ കൊളാഷ് ഡിസൈനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഫോട്ടോസ്. റീസന്റ് ഹൈലൈറ്റ്സിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ ലഭ്യമാവും.

ഇൻസ്റ്റാഗ്രാമിലെ സ്റ്റോറീസിന് സമാനമായ സംവിധാനമാണ് റീസന്റ് ഹൈലൈറ്റ്സ്. അടുത്തിടെ പകർത്തിയ ചിത്രങ്ങളിൽ മികച്ചവ ഗൂഗിൾ തിരഞ്ഞെടുത്ത് ഇതിൽ കാണിക്കും. ഇതിൽ ഒരേ സ്ഥലത്ത് വെച്ച് പകർത്തിയ ഒന്നിലധികം ചിത്രങ്ങളുണ്ടെങ്കിൽ അവയെ ഒരു കൊളാഷ് രൂപത്തിൽ ഒന്നിപ്പിച്ച് കാണിക്കും. നിലവിൽ ഗൂഗിൾ ഫോട്ടോസിൽ ലളിതമായ ഒരു സാധാരണ കൊളാഷ് ഡിസൈൻ മാത്രമാണുള്ളത്.

ചിത്രങ്ങൾക്ക് ചുറ്റും ചോക്കുകൊണ്ട് വരച്ചത് പോലുള്ള വെള്ളനിറത്തിലുള്ള ഫ്രെയിം നൽകുന്ന വിധത്തിലുള്ളതാണ് പുതിയ കൊളാഷ് ഡിസൈനുകളിൽ ഒന്ന്. ഒന്നിലധികം ഡിസൈനുകൾ ഉണ്ടാവുമെന്ന് ഗൂഗിൾ പറയുന്നുണ്ടെങ്കിലും എത്രയെണ്ണമുണ്ടെന്ന് വ്യക്തമല്ല.


Content Highlights:google photos new collage designs recent highlights