Photo: Google
സെര്‍ച്ച് റിസള്‍ട്ടില്‍ കാണിക്കുന്ന വെബ്‌സൈറ്റുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. സെര്‍ച്ച് റിസള്‍ട്ടുകള്‍ക്കൊപ്പം വരുന്ന മെനു ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ആ വെബ്‌സൈറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാദിക്കും.
വിക്കിപീഡിയയില്‍ നിന്നുള്ള വിവരങ്ങളാണ് ഇതില്‍ നല്‍കുക. വിക്കിപീഡിയ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ വെബ്‌സൈറ്റിനെ കുറിച്ച് ലഭ്യമായ മറ്റ് വിവരങ്ങള്‍ കാണിക്കും.
നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. യു.എസിലെ ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഇത് ലഭിക്കുക. ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വെബ്, ഗൂഗിള്‍ ആന്‍ഡ്രോയിഡ് ആപ്പ് എന്നിവയില്‍ ഈ സൗകര്യം ലഭിക്കും.
കൂടുതല്‍ തിരയാതെ തന്നെ ഇതുവഴി അധിക വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട ബ്ലോഗ്‌പോസ്റ്റില്‍ ഗൂഗിള്‍ പറഞ്ഞു.
സെര്‍ച്ച് റിസള്‍ട്ടില്‍ ഉപയോക്താക്കള്‍ക്ക് പരിചയമില്ലാത്ത സൈറ്റുകള്‍ ഉണ്ടാവാറുണ്ട്. ഈ വെബ്‌സൈറ്റുകളെ കുറിച്ചുള്ള അധിക വിവരങ്ങള്‍ ഗൂഗിളിന്റെ പുതിയ സൗകര്യം ഉപയോഗിച്ച് അറിയാം.
Content Highlights: Google New Feature Gives Users More Context About Websites on search results
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..