-
വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കഷനായ ഗൂഗിള്‍ മീറ്റിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ആഗോളതലത്തില്‍ ഡൗണ്‍ലോഡ് ചെയ്തത് പത്ത് കോടിയലധികം പേര്. രണ്ട് മാസത്തില്‍ താഴെ സമയം കൊണ്ടാണ് ഇത്രയധികം ഉപയോക്താക്കളെ ഗൂഗിള്‍ മീറ്റിന് ലഭിച്ചത്. ആഗോളതലത്തില്‍ പകര്‍ച്ചാവ്യാധി നിലനില്‍ക്കുന്ന സാഹചര്യം ഇതിന് ആക്കം കൂട്ടി.
മെയ് 17-ന് തന്നെ ഗൂഗിള്‍ പ്ലേയില്‍ അഞ്ച് കോടിയിലധികം പേര് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നുവെന്ന് ആപ്ലിക്കേഷനുകളുടെ ട്രാഫിക്കും പ്രവര്‍ത്തനവും പരിശോധിക്കുന്ന ആപ്പ് ബ്രെയ്ന്‍ പറയുന്നു. ജൂലായ് ഏഴിനാണ് ഗൂഗിള്‍ മീറ്റ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം പത്ത് കോടി കടന്നതെന്നും ആപ്പ് ബ്രെയ്ന്‍ പറഞ്ഞു.
ഗൂഗിള്‍ മീറ്റിന്റെ ദൈനംദിന ഉപയോഗം 30 ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ജീസ്യൂട്ടിന്റെ ജനറല്‍ മാനേജരും ഗൂഗിള്‍ വൈസ് പ്രസിഡന്റപമായ ജാവിയര്‍ സോള്ടെറോ പറഞ്ഞു. പ്രതിദിനം 300 കോടി മിനിറ്റുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് നടക്കുന്നുണ്ട്.
ജിമെയില്‍ അക്കൗണ്ടുള്ള ആര്‍ക്കും ഗൂഗിള്‍ മീറ്റ് സൗജന്യമായി ഉപയോഗിക്കാനാവും. പ്രത്യേകം ആപ്ലിക്കേഷന്‍ ഉള്ളതിന് പുറമെ അടുത്തിടെ ജിമെയില്‍ ആപ്പുമായി ഗൂഗിള്‍ മീറ്റിനെ ബന്ധിപ്പിച്ചിരുന്നു.
Content Highlights: google meets crossed 10 crore downloads within two months
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..