Photo : AP
ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി പുതിയ ഫീച്ചറുമായി വീഡിയോ കോളിങ് ആപ്പായ ഗൂഗിള്‍ മീറ്റ്. വീഡിയോ കോളിനിടെ ഇമോജികള്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിള്‍ ഒരുക്കുന്നത്.
ഒരു വര്‍ഷം മുന്‍പ് ഇമോജികള്‍ കൊണ്ടുവരുമെന്ന് ഗുഗിള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്രയും കാലം വൈകുകയായിരുന്നു. ഓഡിയോ ഓഫ് ആണെങ്കിലും ഇമോജി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്.
.png?$p=a0bbb91&&q=0.8)
വാട്സാപ്പില്‍ ഉള്ളത് പോലെ ഇമോജികളുടെ നിറം മാറ്റാനും ഗൂഗിള്‍ മീറ്റില്‍ സാധിക്കും. വെബിലൂടെ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഐ.ഓ.എസിലുമാകും ആദ്യഘട്ടത്തില്‍ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ വൈകുമെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ കുറച്ചുമാസങ്ങളായി നിരവധി മാറ്റങ്ങളാണ് ഗൂഗിള്‍ ഈ വീഡിയോ കോള്‍ ആപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഗൂഗിള്‍ മീറ്റില്‍ 360 ഡിഗ്രി ബാക്ക്ഗ്രൗണ്ട് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും വിവരങ്ങളുണ്ട്.
Content Highlights: Google Meet gains new in meeting reactions and other features says report
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..