ഗൂഗിള്‍ മീറ്റില്‍ സൗജന്യ വീഡിയോ കോളിങ് സൗകര്യം മാര്‍ച്ച് 31 വരെ നീട്ടിനല്‍കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. ഇതോടെ മാര്‍ച്ച് 31 വരെ ഉപയോക്താക്കള്‍ക്ക് ദിവസവും തുടര്‍ച്ചയായി 24 മണിക്കൂര്‍ വീഡിയോ കോള്‍ ചെയ്യാനാവും. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജിസ്യൂട്ട് ഉപയോക്താക്കള്‍ക്ക് മാത്രം നല്‍കിയിരുന്ന അണ്‍ലിമിറ്റഡ് ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം മറ്റ് ഉപയോക്താക്കള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഈ സൗകര്യം സെപ്റ്റംബര്‍ 30 മുതല്‍ പിന്‍വലിക്കുകയാണെന്നും സൗജന്യ ഉപയോക്താക്കളുടെ വീഡിയോ കോള്‍ സമയം ഒരു മണിക്കൂര്‍ മാത്രമാക്കി ചുരുക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സൗജന്യമായി ഉപയോഗിക്കാന്‍ സമയം നീട്ടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.  

അടുത്തിടെ നോയ്‌സ് കാന്‍സലേഷന്‍ ഫീച്ചര്‍ ഗൂഗിള്‍ മീറ്റില്‍ അവതരിപ്പിച്ചിരുന്നു. ഐഓഎസ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഗൂഗിള്‍ മീറ്റ് ആപ്പില്‍ ലഭിക്കും. ഇത് കൂടാതെ വീഡിയോ കോള്‍ ചെയ്യുമ്പോഴുള്ള പശ്ചാത്തലം അവ്യക്തമാക്കുന്ന ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ക്രോംകാസ്റ്റ് പിന്തുണയും വൈറ്റ് ബോര്‍ഡ് ഫീച്ചറും ഗൂഗിള്‍ മീറ്റില്‍ ലഭ്യമാണ്.

Content Highlights: google meet extended unlimited videocall march 31