ഗൂഗിൾ മീറ്റ് ലോഗോ | Photo: Google
ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോമായ മീറ്റിന് (meet) കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ലഭിച്ചത് പ്രതിദിനം 20 ലക്ഷം പുതിയ ഉപയോക്താക്കളെ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചത്.
ജനുവരിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവാണുണ്ടായത്. ദിവസം തോറും 60 ശതമാനം വര്‍ധനവുണ്ടെന്നും ഗൂഗിള്‍ ക്ലൗഡ് സെക്യൂരിറ്റി മേധാവി മാര്‍ക്ക് ജോണ്സണ് പറയുന്നു.
അപ്രതീക്ഷിതമായ വര്‍ധനവാണെങ്കിലും ഇനിയും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാവും. അതോടൊപ്പം ഉപയോക്താക്കള്‍ക്ക് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുമെന്നും ജോണ്സണ് വ്യക്തമാക്കി.
കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം പോലുള്ള സേവനങ്ങളില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ സുരക്ഷാ ആശങ്കകള്‍ ഉയരുകയും സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് സൂം വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പിന് തിരിച്ചടി നേരിട്ടു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുമെന്ന് പ്രത്യേകം വാഗ്ദാനം ചെയ്താണ് മറ്റ് കമ്പനികള്‍ അവരുടെ സേവനങ്ങള്‍ക്ക് പ്രചാരം നല്‍കുന്നത്.
Content Highlights: google meet crossed 2 million daily users
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..