
-
കോവിഡ്-19 പകര്‍ച്ചാവ്യാധി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങള്‍ വലിയ ജനപ്രീതിയുണ്ടായ സാഹചര്യത്തിലാണ് ഗൂഗിള്‍ മീറ്റ് സേവനം ജനങ്ങളിലേക്ക് എത്തുന്നത്. അടുത്തിടെയാണ് മീറ്റ് ജിമെയില്‍ വെബില്‍ എത്തിയത്. വീഡിയോ കോണ്‍ഫറന്‍സിനൊപ്പം സ്ക്രീന്‍ ഷെയറിങും ഇതില്‍ സാധ്യമാണ്.
ഇപ്പോഴിതാ മീറ്റ് ഫീച്ചര്‍ ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളിലേക്കും കൊണ്ടുവരികയാണ് ഗൂഗിള്‍. വരും ആഴ്ചകളില്‍ തന്നെ ജിമെയില്‍ ആപ്പില്‍ മീറ്റ് ടാബ് ലഭിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു. അതില്‍ ഗൂഗിള്‍ കലണ്ടറില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മീറ്റിങുകള്‍ കാണാനും അവയില്‍ എളുപ്പം ജോയിന്‍ ചെയ്യാനും സാധിക്കും. ജിമെയില്‍ ആപ്പില്‍ മീറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് മീറ്റിന്റെ പ്രത്യേക ആപ്ലിക്കേഷന്റെ ആവശ്യമില്ല.
ജിമെയില്‍ ആപ്പില്‍ മീറ്റ് വീഡിയോ കോള്‍ ആരംഭിക്കുന്നത് എങ്ങനെ?
മീറ്റ് ആപ്പില്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ജിമെയില്‍ ആപ്പിലും മീറ്റ് ഉപയോഗിക്കുന്നത് എന്ന് ഗൂഗിള്‍ പറയുന്നു. എന്നാല്‍ ഇന്റര്‍ഫെയ്സില്‍ ചെറിയ മാറ്റമുണ്ട്. ജിമെയിലിലെ മീറ്റ് ടാബ് തുറന്ന് സ്റ്റാര്‍ട്ട് ന്യൂ മീറ്റിങ് ഓപ്ഷന് തിരഞ്ഞെടുക്കുക. അതുവഴി മീറ്റിങിലെ അംഗങ്ങളെ ചേര്‍ക്കാനും മീറ്റിങ് കോഡും ലിങ്കും ഇമെയില്‍ വഴിയും ഫോണ്‍ വഴിയും പങ്കുവെക്കാനും സാധിക്കും.
ജിമെയില്‍ ആപ്പിലെ മീറ്റ് വീഡിയോ കോളില്‍ എങ്ങനെ ജോയിന്‍ ചെയ്യാം?
അതും വളരെ എളുപ്പമാണ്. ജിമെയില്‍ വഴിയോ, എസ്എംഎസ് ആയോ, വാട്സാപ്പ് പോലുള്ള സൗകര്യങ്ങള്‍ വഴിയോ ലഭിക്കുന്ന മീറ്റിങ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് അതില്‍ പങ്കുചേരാം.
ഐഓഎസിലും ആന്‍ഡ്രോയിഡിലും ഒരുപോലെയാണ് ഗൂഗിള്‍ മീറ്റിന്റെ പ്രവര്‍ത്തനം.
Content Highlights: google meet coming to gmail apps on ios and android
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..