
Youtube Logo | Photo: MBI
യൂട്യൂബ് വീഡിയോകളില്‍ പലതരം കളിപ്പാട്ടങ്ങളും, ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നമ്മള് കാണാറുണ്ട്. ഇങ്ങനെ വീഡിയോയില്‍ കാണുന്ന ഉല്പന്നങ്ങള് ഓണ്‍ലൈനില്‍ വില്‍ക്കാനൊരുങ്ങുകയാണ് യൂട്യൂബ്. ആമസോണിലൂടെയോ ഫ്ളിപ്കാര്‍ട്ടിലൂടെയോ അല്ല. യൂട്യൂബ് തന്നെ നേരിട്ട് യൂട്യൂബിലൂടെ ഉല്പന്നങ്ങള് വില്‍ക്കാനൊരുങ്ങുന്നു.
അതിന് വേണ്ടി വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ യൂട്യൂബ് സോഫ്റ്റ് വെയറില്‍ ടാഗ് ചെയ്യാന്‍ യൂട്യൂബ് ക്രിയേറ്റര്‍മാരോട് ആവശ്യപ്പെടാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂട്യൂബിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഷോപ്പിഫൈയുമായി ചേര്‍ന്ന് ഒരു ഇകൊമേഴ്സ് സേവനം യൂട്യൂബുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ തുടങ്ങിക്കഴിഞ്ഞു.
കുറച്ച് യൂട്യൂബ് ചാനലുകളുമായി ചേര്‍ന്ന് ഈ പുതിയ ഫീച്ചറുകള്‍ യൂട്യൂബ് പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് യൂട്യൂബ് വക്താവ് സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വീഡിയോകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ക്രിയേറ്റര്‍മാരുടെ നിയന്ത്രണമുണ്ടാവും. ഇത് വെറുമൊരു പരീക്ഷണമാണെന്നാണ് യൂട്യൂബ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.
നിലവില്‍ വലിയൊരു പരസ്യ വിതരണ സംവിധാനമായ യൂട്യൂബിനെ ആമസോണ്‍, ആലിബാബ ഗ്രൂപ്പ് പോലുള്ള ഇകൊമേഴ്സ് സേവനങ്ങളോട് മത്സരിക്കാന്‍ പ്രാപ്തമാക്കാന്‍ ഈ പുതിയ സംവിധാനത്തിനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: google may turn youtube into a shopping hub
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..