Photo: Google
ഗൂഗിള്‍ പുറത്തിറക്കാന്‍ പോവുന്ന പിക്‌സല്‍ ടാബ്‌ലെറ്റിന് ഒരു പ്രോ വേര്‍ഷനും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ടെന്‍സര്‍ ജി2 ചിപ്പുമായാണ് ഈ പിക്‌സല്‍ ടാബ് പ്രോ വേര്‍ഷന്‍ പുറത്തിറങ്ങുക. ലീക്കറായ കുബ വോജഷോവ്‌സ്‌കിയാണ് ഈ വിവരം പുറത്തുവിട്ടത്.
ഗൂഗിള്‍ ക്യാമറ ഗോ ആപ്ലിക്കേഷന്റെ കോഡില്‍ നിന്നാണ് വോജഷോവ്‌സ്‌കിക്ക് പിക്‌സല്‍ ടാബ് പ്രോ വേര്‍ഷന്റെ സൂചനകള്‍ ലഭിച്ചത്. കോഡില്‍ കണ്ടെത്തിയ 'ടാങ്കര്‍ പ്രോ' ( Tangor Pro ) എന്നൊരു ഡിവൈസിന്റെ പേര് വോജഷോവ്‌സ്‌കി കണ്ടെത്തിയിരുന്നു. ഇത് പിക്‌സല്‍ പ്രോ ടാബ് ലെറ്റിനെ സൂചിപ്പിക്കുന്നതാണെന്നും കരുതുന്നു.
നേരത്തെ ആദ്യ ടെന്‍സര്‍ ചിപ്പ് ഉപയോഗിച്ച് തന്നെ ഒരു ടാബ് ലെറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ടെന്‍സര്‍ ജി2 ചിപ്പ് ഉപയോഗിച്ചുള്ള ടാബ്‌ലെറ്റിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ ആദ്യ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും പറഞ്ഞു.
പിക്‌സല്‍ ടാബ് ലെറ്റ് ആണ് ഗൂഗിള്‍ ആദ്യം പുറത്തിറക്കുക. ഇതിന്റെ പ്രോ വേര്‍ഷന്‍ ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. പ്രോ മോഡലില്‍ ടെന്‍സര്‍ ജി2 ചിപ്പ് ആയിരിക്കും എന്നാല്‍ പിക്‌സല്‍ ടാബില്‍ ഏത് ചിപ്പ് ആയിരിക്കും എന്ന് വ്യക്തമല്ല.
അതേസമയം പിക്‌സല്‍ ടാബ് ലെറ്റിന്റെ ചില സൂചനകള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിട്ടുണ്ട്. ഒരു ചാര്‍ജിങ് സ്പീക്കര്‍ ഡോക്കിനൊപ്പമാണ് ഈ ടാബ് ലെറ്റ് എത്തുക എന്നാണ് വിവരം.
Content Highlights: Google may release Pixel Tablet Pro with Tensor G2 chip
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..