Photo: Google
ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തുന്നു. ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ഓരോ സ്ഥലത്തേയും വായുവിന്റെ ഗുണനിലവാരം, പ്രദേശത്തെ കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അറിയാം. വായുവിന്റെ ഗുണനിലവാരം അറിയാനുള്ള ഫീച്ചര്‍ ഏറെ സഹായകരമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഗൂഗിള്‍ അഭിപ്രായപ്പെടുന്നു.
ബുധനാഴ്ച ഒരു ബ്ലോഗ്പോസ്റ്റിലാണ് ഗൂഗിള്‍ പുതിയ ഫീച്ചറുകള്‍ വിശദമാക്കിയത്. യുഎസിലാണ് നിലവില്‍ ഈ ഫീച്ചറുകള്‍ ലഭിക്കുക.
യുഎസിലെ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള വിശ്വസനീയമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എയര്‍ ക്വാളിറ്റി സംവിധാനത്തില്‍ വിവരങ്ങള്‍ എത്തിക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു. സെന്‍സര്‍ നെറ്റ് വര്‍ക്കായ പര്‍പ്പിള്‍ എയറില്‍ നിന്നുള്ള വിവരങ്ങളും ഇതിനായി ഉപയോഗിക്കും.
അടുത്തകാലത്തായി യുഎസില്‍ വിവിധ മേഖലകളില്‍ കാട്ടുതീയുണ്ടാകുന്നത് വര്‍ധിച്ചതാണ് അതുമായി ബന്ധപ്പെട്ട വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കാരണം. നാഷണല്‍ ഇന്റര്‍ജെന്‍സി ഫയര്‍ സെന്ററുമായി സഹകരിച്ചാണ് വൈല്‍ഡ് ഫയര്‍ ലെയറിന് വേണ്ട വിവരങ്ങള്‍ പങ്കുവെക്കുന്നത്.
നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസിഫെറിക് അഡ്മിനിസ്ട്രേഷനില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി യുഎസില്‍ ഉടനീളമുള്ള പുകയുമായി ബന്ധപ്പെട്ട വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ താമസിയാതെ ഉള്‍പ്പെടുത്തുമെന്നും ഗൂഗിള്‍ പറഞ്ഞു.
Content Highlights: Google Maps Gets Air Quality Index, Wildfire Layer on iOS and Android Apps
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..