-
ആപ്പിള്‍ വാച്ചില്‍ ഗൂഗിള്‍ മാപ്പ് തിരികെയെത്തി. വരുന്ന ആഴ്ചകളില്‍ ലോകവ്യാപകമായി ഇത് ലഭ്യമാക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പടിപടിയാലുള്ള ഡയറക്ഷനുകളും, എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവലും അറിയാന്‍ സാധിക്കും.
ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് നേരത്തെ ലഭ്യമായിരുന്നുവെങ്കിലും 2017 ല്‍ ഇത് പിന്‍വലിക്കുകയായിരുന്നു. എന്താണ് ഇതിന് കാരണം എന്ന് വ്യക്തമല്ല. ഗൂഗിള്‍ മാപ്പ് ഇനി ആപ്പിള്‍ വാച്ചില്‍ തിരികെ എത്തുമോ എന്നും കമ്പനി വ്യക്തമാക്കിയില്ല.
ഇത് കൂടാതെ ഗൂഗിള്‍ മാപ്പ് ഉപയോക്താക്കള്‍ക്ക് പരസ്പരം ഫോളോ ചെയ്യാനുള്ള സൗകര്യവും ഗൂഗിള്‍ ഒരുക്കുന്നുണ്ട്. ഇതുവഴി ഉപയോക്താക്കള്‍ പങ്കുവെച്ച ചിത്രങ്ങള്‍, റിവ്യൂ എന്നിവയെല്ലാം മറ്റുള്ളഴര്‍ക്ക് കാണാം.
കോവിഡ്-19 വ്യാപന കാലമായതിനാല്‍ കോവിഡുമായി ബന്ധപ്പെട്ട ഗതാഗത നിന്ത്രണങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്ന സൗകര്യവും ഗൂഗിള്‍ മാപ്പിലുണ്ട്.
ഇത് കൂടാതെ ആപ്പിളിന്റെ കാര്‍പ്ലേ ഡാഷ്‌ബോര്‍ഡ് വ്യൂവിലും ഗൂഗിള്‍ മാപ്പ് സേവനം ലഭ്യമാകുമെന്നും ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
Content Highlights: google map relaunched on apple watch
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..