-
15-ാം പിറന്നാളിനോടനുബന്ധിച്ച് പുതിയ രൂപത്തിലെത്തിലെത്തി ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകള്‍ പുതിയ രൂപകല്‍പനയില്‍ അവതരിപ്പിച്ചു. മാപ്പ് ആപ്ലിക്കേഷന് ഇനി മുതല്‍ പുതിയ ഐക്കണ്‍ ആയിരിക്കും. ഇത് കൂടാതെ എക്‌സ്‌പ്ലോര്‍, കമ്മ്യൂട്ട്, സേവ്ഡ്, കോണ്‍ട്രിബ്യൂട്ട് എന്നിങ്ങനെ അഞ്ച് ഈസി ആക്‌സസ് ടാബുകള്‍ ആപ്പിനകത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗൂഗിള്‍ മാപ്പിന്റെ തുടക്ക കാലം തൊട്ടുതന്നെ മാപ്പില്‍ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നതിനായി ഉപയോഗിച്ചുവന്ന 'പിന്‍' അടയാളമാണ് ഇനിമുതല്‍ ഗൂഗിള്‍ മാപ്പിന്റെ ഐക്കണ്‍. ആപ്പ് വിന്‍ഡോയ്ക്ക് താഴെയായാണ് അഞ്ച് പുതിയ ടാബുകള്‍ ചേര്‍ത്തിരിക്കുന്നത്.
നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ പരിസര പ്രദേശങ്ങളിൽ നിങ്ങളെ ആകര്‍ഷിക്കാനിടയുള്ള സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയാണ് എക്‌സ്‌പ്ലോര്‍ ടാബ് ചെയ്യുന്നത്. ഇതുവഴി ആ പ്രദേശത്തെ ആകര്‍ഷകമായ സ്ഥലങ്ങള്‍, റസ്റ്റോറന്റുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ അറിയാനും ആ സ്ഥലങ്ങളെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ അറിയാനും സാധിക്കും.
നിങ്ങളുടെ ദൈനംദിന യാത്രകളില്‍ വഴികാണിക്കുകയാണ് കമ്മ്യൂട്ട് ടാബ് ചെയ്യുന്നത്. തത്സമയ ഗതാഗത വിവരങ്ങള്‍ അറിയാനും യാത്രാ മാര്‍ഗങ്ങള്‍ തീരുമാനിക്കാനും ഇതുവഴി സാധിക്കും.
നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ ഓര്‍ത്തുവെക്കാന്‍ സൗകര്യമൊരുക്കുകയാണ് സേവ്ഡ് ടാബ്. ഭാവിയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ പോവാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് സേവ് ചെയ്ത് വെക്കാം. ഇതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി യാത്രകള്‍ ആസൂത്രണം ചെയ്യാം.
അതേസമയം നിലവില്‍ ലോഗോ മാറ്റം മാത്രമാണ് അപ്‌ഡേറ്റിലൂടെ ലഭിക്കുക. പുതിയ ടാബുകള്‍ എത്തിയിട്ടില്ല.
ഗൂഗിള്‍ മാപ്പ് ഉപയോക്താക്കള്‍ക്ക് അവര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കാനുള്ള ഇടമാണ് കോണ്‍ട്രിബ്യൂട്ട് ടാബ്. സന്ദര്‍ശിക്കുന്ന റസ്‌റ്റോറന്റുകള്‍, സ്ഥലങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ചിത്രങ്ങള്‍ പങ്കുവെക്കാനും ഇവിടെ അവസരമൊരുക്കുന്നു. ഈ വിവരങ്ങള്‍ എക്‌സ്‌പ്ലോര്‍ ടാബ് വഴി മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും.
ഓരോ പ്രദേശത്തും നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുന്നയിടമാണ് അപ്‌ഡേറ്റ്‌സ്. വിദഗ്ദ നിര്‍ദേശങ്ങളും ഉപയോക്താക്കളുടെ നിര്‍ദേശങ്ങളും ഇക്കൂട്ടത്തില്‍ കാണാം.
2005 ലാണ് ഗൂഗിള്‍ മാപ്പ് സേവനത്തിന് തുടക്കമിട്ടത്. 15 വര്‍ഷക്കാലം കൊണ്ട് ഗൂഗിള്‍ മാപ്പ് ഏറെ പരിഷ്‌കരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. കേവലം വഴി കാട്ടിയെന്നതിലുപരി. പെട്രോള്‍ പമ്പുകളും, എടിഎമ്മുകളും ഉള്‍പ്പടെ ഒരു യാത്രയില്‍ അനിവാര്യമായ പലവിധ വിവരങ്ങള്‍ ഇന്ന് ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. 100 കോടിയിലധികം ഉപയോക്താക്കള്‍ ഗൂഗിള്‍ മാപ്പിനുണ്ട്.
Content Highlights: Google map 15 birthday With a Makeover, New Features new logo
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..