Google | Photo: AP
വാർത്താ മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി മൂന്ന് വര്‍ഷത്തേക്ക് 100 കോടി ഡോളര്‍ മാറ്റിവെച്ച് ഗൂഗിള്‍. ന്യൂസ് ഷോകേസ് എന്ന ഗൂഗിളിന്റെ പുതിയ ഉല്‍പന്നം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ നിക്ഷേപം.
വ്യത്യസ്തതയുള്ള വാര്‍ത്താനുഭവം സമ്മാനിക്കുന്നതിന് ഗുണമേന്മയുള്ള ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി തങ്ങള്‍ പ്രതിഫലം നല്‍കുമെന്നും ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിബദ്ധതയാണിതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.
പ്രസാധകര്‍ക്കും വായനക്കാര്‍ക്കും നേട്ടമുള്ള ഒരു പുതിയ ഉല്‍പ്പന്നമാണ് ഗഗൂഗിള്‍ ന്യൂസ് ഷോകേസ്. വായനക്കാര്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്തകളെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതിനും പ്രസാധകര്‍ക്ക് വായനക്കാരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ഇത് സഹായിക്കും.
ന്യൂസ് ഷോകേസ് ഗൂഗിളിന്റെ മറ്റ് വാര്‍ത്താ ഉല്‍പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും ഇതില്‍ ഏതെല്ലാം വാര്‍ത്തകള്‍ വായനക്കാരെ കാണിക്കണമെന്നും അവ എങ്ങനെ അവതരിപ്പിക്കണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവുമെന്നും പിച്ചൈ പറഞ്ഞു.
ഗൂഗിളിന്റെ വാര്‍ത്താ ഉല്‍പ്പന്നങ്ങള്‍ക്കുള്ളില്‍ പ്രദര്‍ശിപ്പിക്കുന്ന വാര്‍ത്തകള്‍ പാക്കേജ് ആക്കി നല്‍കാനും പ്രസാധകര്‍ക്ക് സാധിക്കും. വീഡിയോ, ഓഡിയോ തുടങ്ങിയവ നല്‍കാനും സാധിക്കും.
ബ്രസീലിലും ജര്‍മനിയിലുമാണ് ന്യൂസ് ഷോകേസ് ആദ്യം ലഭ്യമാക്കുന്നത്. ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന,കാനഡ, യുകെ, ഓസ്‌ട്രേലിയ, എന്നിവിടങ്ങളിലായി 200 പ്രസാധകരുമായി ഗൂഗിള്‍ സഹകരിക്കുന്നുണ്ട്. കൂടുതല്‍ പ്രസാധകരെ ഉള്‍പ്പെടുത്തുമെന്നും ഇന്ത്യ ഉള്‍പ്പടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു,,
Content Highlights: google invest 100 billion for paying news publishers as part of News Showcasegoogle invest 100 billion for paying news publishers as part of News Showcase
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..