Photo: AFP
എന്തും ചോദിച്ചറിയാന്‍ സാധിക്കുന്ന ചാറ്റ് ജിപിടി എന്ന നിര്‍മിത ബുദ്ധി വൈറലായിരിക്കുകയാണ്. ഇത്തരത്തില്‍ വിവിധ കഴിവുകളുള്ള നിര്‍മിതബുദ്ധികള്‍ നിലവിലുണ്ട്. അതിലൊന്നാണ് ഗൂഗിള്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന മ്യൂസിക് എല്‍എം (MusicLM) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. നമ്മള്‍ ടൈപ്പ് ചെയ്ത് നല്‍കുന്ന വിവരണം അടിസ്ഥാനമാക്കി പല തരത്തിലുള്ള പാട്ടുകളുണ്ടാക്കാന്‍ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കും. എന്നാല്‍ ചാറ്റ് ജിപിടിയെ പോലെ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.
2,80,000 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മ്യൂസിക് ഡാറ്റ ഉപയോഗിച്ചാണ് മ്യൂസിക് എല്‍എം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇതിനായി ഏത് രീതിയിലുള്ള സംഗീതമാണ് നമുക്ക് വേണ്ടത് എന്ന് ടൈപ്പ് ചെയ്ത് നല്‍കിയാല്‍ മതി.
ഉദാഹരണത്തിന്. 'വയലിന്‍, തബല, ഓടക്കുഴല്‍, തബല ഉള്‍പ്പടെയുള്ള സംഗീതോപകരണങ്ങളുടെ പിന്തുണയോടെ പുരുഷ ശബ്ദത്തില്‍ ഒരു ഗാനം' എന്ന് നിര്‍ദേശം നല്‍കിയാല്‍ അതിന് ഇണങ്ങുന്ന ഒരു ഗാനം സൃഷ്ടിച്ചെടുക്കാന്‍ മ്യൂസിക് എല്‍എമിന് സാധിക്കും.
സംഗീതം സൃഷ്ടിക്കാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആദ്യമായി പരീക്ഷിക്കുന്നത് ഗൂഗിളല്ല. റിഫ്യൂഷന്‍ (Riffusion), ഡാന്‍സ് ഡിഫ്യൂഷന്‍, ഗൂഗിളിന്റെ തന്നെ ഓഡിയോഎംഎല്‍ തുടങ്ങി, ഓപ്പണ്‍ എഐയുടെ ജ്യൂക്ക്‌ബോക്‌സ് തുടങ്ങിയവ സംഗീതം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുകളാണ്. എന്നാല്‍ പലവിധ സാങ്കേതിക പരിമിതികളും മതിയായ രീതിയില്‍ പരിശീലനം ലഭിക്കാതിരുന്നത് കൊണ്ടും ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുകളെല്ലാം പരാജയപ്പെടുകയായിരുന്നു.
Content Highlights: Google introduces MusicLM AI that generates music from text descriptions
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..