തിരക്കുള്ള സ്ഥലങ്ങളില്‍ പോലും വ്യക്തതയുള്ള ശബ്ദം; 'പിക്സൽ 7' ക്ലിയര്‍ കോളിങ് ഫീച്ചറുമായി ഗൂഗിള്‍


Representational Image / Photo : Reuters

പിക്‌സല്‍ 7 സീരീസ് ഫോണുകളിലേക്കായി 'ക്ലിയര്‍ കോളിങ്' ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഫോണ്‍ കോളിന്റെ വ്യക്തത വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. ആന്‍ഡ്രോയിഡ് 13 ക്യുപിആര്‍ 1 ബീറ്റാ 3 സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കാണ് ഈ കോള്‍ ക്വാളിറ്റി എന്‍ഹാന്‍സര്‍ ലഭിക്കുക.

ഈ മാസം ആദ്യം പിക്‌സല്‍ ഫോണുകള്‍ അവതരിപ്പിക്കുന്ന സമയത്ത് തന്നെ ഫോണില്‍ വരാനിരിക്കുന്ന പുതിയ ഫീച്ചറുകള്‍ എന്തെല്ലാം ആയിരിക്കുമെന്ന് കമ്പനി പരിചയപ്പെടുത്തിയിരുന്നു.



അക്കൂട്ടത്തില്‍ ക്ലിയര്‍ കോളിങ് ഫീച്ചറും ഉണ്ടായിരുന്നു. ഈ സംവിധാനം ഉപയോഗിച്ച്‌ ഫോണ്‍ കോളുകള്‍ക്കിടെയുണ്ടാവുന്ന പശ്ചാത്തല ശബ്ദങ്ങള്‍ ഫില്‍റ്ററര്‍ ചെയ്യുകയും സംസാരിക്കുന്നവരുടെ ശബ്ദം മെച്ചപ്പെടുത്തുകയും ചെയ്യും. മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. നല്ലപോലെ കാറ്റ് വീശുന്ന സ്ഥലത്ത് നിന്ന് സംസാരിക്കുമ്പോഴും തിരക്കുള്ള റസ്റ്റോറന്റില്‍ ഇരുന്ന് സംസാരിക്കുമ്പോഴുമെല്ലാം ഈ സൗകര്യം ഏറെ ഗുണം ചെയ്യുമെന്നും ഗൂഗിള്‍ പറയുന്നു.

ബീറ്റ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് അവരുടെ സൗണ്ട് സെറ്റിങ്‌സില്‍ പ്രത്യേകം നല്‍കിയ ടോഗിള്‍ ബട്ടന്‍ ഉപയോഗിച്ച് സൗകര്യം പ്രയോജനപ്പെടുത്താം. ഈ സൗകര്യം ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ ഗൂഗിള്‍ ബീറ്റാ പ്രോഗ്രാമില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കണം.

Content Highlights: Google introduces Clear Calling feature on Pixel 7 series

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented