Photo : AP
സാങ്കേതികവിദ്യാ രംഗത്തെ വന്‍കിട കമ്പനികളിലെല്ലാം കൂട്ടപ്പിരിച്ചുവിടല്‍ നടക്കുകയാണ്. 12,000 ത്തോളം ജീവനക്കാരെയാണ് ഗൂഗിള്‍ പിരിച്ചുവിടുന്നത്. പിരിച്ചുവിടപ്പെട്ട പലരും ജോലി നഷ്ടപ്പെടുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പലരും അപ്രതീക്ഷിതമായാണ് തങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നറിഞ്ഞത്.
ഗൂഗിളിന്റെ ഇന്റേണല്‍ നെറ്റ്‌വര്‍ക്കില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഒരാള്‍ തന്റെ ജോലി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഇതിന് സമാനമായിരുന്നു ഗൂഗിളിന്റെ ഒരു എച്ച് ആര്‍. ഉദ്യോഗസ്ഥന്റെയും അനുഭവം.
ഗൂഗിളിലേക്ക് പുതിയൊരു ഉദ്യോഗാര്‍ഥിയെ വീഡിയോകോള്‍ വഴി ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ കോള്‍ തടസപ്പെടുകയായിരുന്നു. അഡാന്‍ ലാനിഗന്‍ റയാന്‍ എന്നയാള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കോള്‍ തടസപ്പെട്ടതിനൊപ്പം കമ്പനിയുടെ ഇന്റേണല്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനും സാധിക്കാതെ വന്നു. അടുത്തിടെയാണ് ഇദ്ദേഹത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി കമ്പനി പുതുക്കി നല്‍കിയത്. "ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് കമ്പനിയുമായി സംസാരിക്കുകയും ചെയ്തിരുന്നു", റയാന്‍ പറഞ്ഞു.
ഗൂഗിളിലെ എച്ച്. ആര്‍. ഉദ്യോഗസ്ഥര്‍ പോലും അറിയാത്ത വിധമാണ് കമ്പനിയുടെ പിരിച്ചുവിടല്‍ നടപടികള്‍ എന്ന് ഇത് വ്യക്തമാക്കുന്നു. ഗൂഗിളിലെ പല ജീവനക്കാരും തങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി എത്തിയപ്പോഴാണ് തങ്ങളെ കമ്പനി ഒഴിവാക്കിയെന്ന വിവരം അറിഞ്ഞത്.
Content Highlights: Google layoffs, HR lost job while interviewing a candidate, mass layoff
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..