ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ​ഗൂ​ഗിളും; പതിനായിരത്തോളം പേരെ പിരിച്ചുവിട്ടേക്കും


ട്വിറ്റർ, മെറ്റ, ആമസോൺ എന്നീ ടെക് ഭീമന്മാർക്ക് പിന്നാലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ​ഗൂ​ഗിളും ഒരുങ്ങുന്നു.

Photo : AP

ട്വിറ്റർ, മെറ്റ, ആമസോൺ എന്നീ ടെക് ഭീമന്മാർക്ക് പിന്നാലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ​ഗൂ​ഗിളും ഒരുങ്ങുന്നുന്നതായി റിപ്പോർട്ട്. ​ മോശം പ്രകടനം നടത്തുന്നുവെന്ന് വിലയിരുത്തപ്പെട്ട പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂ​ഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മോശം പ്രകടനം നടത്തുന്ന ജീവനക്കാര തിരിച്ചറിയാൻ കമ്പനിയുടെ പുതിയ പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റം മാനേജർമാരെ സഹായിക്കും. ഇതിലൂടെ ആയിരക്കണക്കിന് ജീവനക്കാരെ അടുത്തവർഷം ആദ്യത്തോടെ പുറത്താക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കോവിഡ് മഹാമാരി വരുത്തിവച്ച നഷ്ടങ്ങളും പണപ്പെരുപ്പവുമെല്ലാം കൊണ്ട് കടുത്ത വെല്ലുവിളിയാണ് ഈ വർഷം കമ്പനി നേരിടുന്നത്. ആൽഫബെറ്റിന്റെ ലാഭത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കമ്പനി കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ​ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചെ നേരത്തെ ജീവനക്കാരോട് അറിയിച്ചിരുന്നു. ഉത്പാദനക്ഷമത വർധിപ്പിക്കണമെന്നും അദ്ദേ​ഹം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ലോകത്തൊട്ടാകെയുള്ള പ്രധാന കമ്പനികൾ ഈയടുത്ത് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരുന്നു. പതിനായിരത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് ആമസോൺ തയ്യാറെടുക്കുന്നത്. ആകെ ജീവനക്കാരുടെ 13 ശതമാനം വെട്ടിച്ചുരുക്കാനാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ തീരുമാനിച്ചത്. കരാർ തൊഴിലാളികൾ ഉൾപ്പടെ 60 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്റർ ഒഴിവാക്കിയത്.

Content Highlights: Google going to layoff 10,000 poor performing employees says report

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented