ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമാവുകയാണ്. ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. മഷിപുരണ്ട വിരലുയര്‍ത്തിയ കൈയുടെ ഡൂഡിളാണ് ഇന്നത്തെ ഗൂഗിള്‍ ഹോം പേജിലുള്ളത്. എങ്ങനെ വോട്ട് ചെയ്യാം എന്ന് വിശദമാക്കുന്ന ലേഖനത്തിലേക്കാണ് ഡൂഡിള്‍ ഉപയോക്താക്കളെ നയിക്കുക.

എങ്ങനെ വോട്ട് ചെയ്യാം എന്നത് കൂടാതെ പോളിങ് ബൂത്തിലെ വോട്ടിങ് നടപടികള്‍, വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ എങ്ങനെ പരിശോധിക്കാം, പോളിങ് ബൂത്ത് എങ്ങനെ കണ്ടെത്താം, തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏതെല്ലാം, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എങ്ങനെ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് തീയതികള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ പേജില്‍ ലഭ്യമാവും.

18 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കീം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പും വ്യാഴാഴ്ചയാണ്.

Content Highlights: google doodle on indian loksabha election