കോണ്‍ടാക്റ്റ് ലെന്‍സ് കണ്ടെത്തിയ ശാസ്ത്രജ്ഞന് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ഡൂഡിള്‍


'ജന്മദിനാശംസകള്‍, ഓട്ടോ വിച്ചര്‍ലെ-ലോകത്തെ കണ്ണുകളിലൂടെതന്നെ കാണാന്‍ സഹായിച്ചതിന് നന്ദി!' എന്ന് ഗൂഗിള്‍ അവരുടെ സന്ദേശത്തില്‍ കുറിച്ചു.

Photo: Google

സോഫ്റ്റ് കോണ്‍ടാക്റ്റ് ലെന്‍സ് കണ്ടുപിടിച്ച ഓട്ടോ വിച്ചെര്‍ലെയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ഡൂഡിള്‍. അദ്ദേഹത്തിന്റെ 108-ാം ജന്മദിനമാണ് ബുധനാഴ്ച.

കോണ്‍ടാക്റ്റ് ലെന്‍സ് വിരലിലെടുത്ത് നോക്കി നില്‍ക്കുന്ന ഓട്ടോ വിച്ചെര്‍ലെയും കോൺടാക്റ്റ് ലെൻസ് നിർമിക്കാൻ അദ്ദേഹം തയ്യാറാക്കിയ ഉപകരണവും പശ്ചാത്തലത്തില്‍ പ്രകാശം ലെന്‍സിലൂടെ കടന്ന് കണ്ണില്‍ പതിക്കുന്നതായി ചിത്രീകരിച്ച ഗൂഗിള്‍ ലോഗോയും ഉള്‍പ്പെടുത്തിയാണ് ഡൂഡിലിന്റെ രൂപകല്പന.

ചെക്ക് രസതന്ത്രജ്ഞനാണ് സോഫ്റ്റ് കോണ്‍ടാക്റ്റ് ലെന്‍സ് കണ്ടുപിടിച്ച ഓട്ടോ വിച്ചര്‍ലെ ( Otto Wichterle ). 1913-ല്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രോസ്റ്റെജോവിലാണ് വിച്ചര്‍ലെ ജനിച്ചത് (ഒക്ടോബര്‍ 27, 1913 ). ചെറുപ്പം മുതലേ ശാസ്ത്രപ്രേമിയായിരുന്ന വിച്ചര്‍ലെ 1936-ല്‍ പ്രാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയില്‍ (ഐസിടി) നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് 1950 കളില്‍ അദ്ദേഹം പഠിച്ച കോളേജില്‍ തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അതേ കാലഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം കണ്ണിലെ ലെന്‍സിന് പകരം കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ലെന്‍സിന് വേണ്ടിയുള്ള ട്രാന്‍സ്പരന്റ് ജെല്‍ വികസിപ്പിച്ചെടുത്തത്.

കോണ്‍ടാക്റ്റ് ലെന്‍സുകളുടെ ഉപജ്ഞാതാവ് എന്നതിലുപരി, മനുഷ്യ ശരീരത്തിലെ ബന്ധിത കോശഘടനകള്‍ (Connective Tissuse) പുനഃസ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന 'സ്മാര്‍ട്ട്' ബയോ മെറ്റീരിയലുകള്‍, ബയോ പോളിമര്‍ പോലെയുള്ള അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകളുടെ ഉപജ്ഞാതാവായും അദ്ദേഹം അറിയപ്പെടുന്നു.

1961 ല്‍ സോഫ്റ്റ്‌കോണ്ടാക്ട് ലെന്‍സിന്റെ ഉപയോഗിക്കാവുന്ന ഒരു മോഡല്‍ അദ്ദേഹം നിര്‍മ്മിച്ചു. കൂടാതെ, അക്കാദമി ഓഫ് ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

'ജന്മദിനാശംസകള്‍, ഓട്ടോ വിച്ചര്‍ലെ-ലോകത്തെ കണ്ണുകളിലൂടെതന്നെ കാണാന്‍ സഹായിച്ചതിന് നന്ദി!' എന്ന് ഗൂഗിള്‍ അവരുടെ സന്ദേശത്തില്‍ കുറിച്ചു.

Content Highlights: Google doodle doodle pays tribute to inventor of contact lens on 108th birthday

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented