80-ാം ജന്മദിനത്തില്‍ സ്റ്റീഫന്‍ ഹോക്കിങിന് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ പ്രത്യേക ഡൂഡിള്‍


ഹോക്കിങിന്റെ കുടുംബവുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ ആനിമേറ്റഡ് വീഡിയോ തയ്യാറാക്കിയത്

Photo: Google

ന്തരിച്ച ഊര്‍ജതന്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ 80-ാം ജന്മദിനത്തില്‍ പ്രത്യേക ഡൂഡിള്‍ അവതരിപ്പിച്ച് ഗൂഗിള്‍. രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോയില്‍ തന്റെ പഠനങ്ങളെ കുറിച്ചും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ടുള്ള സ്റ്റീഫന്‍ ഹോക്കിങിന്റെ കംപ്യൂട്ടര്‍ നിര്‍മിത ശബ്ദവും വിന്യസിച്ചിട്ടുണ്ട്.

ഹോക്കിങിന്റെ കുടുംബവുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ ആനിമേറ്റഡ് വീഡിയോ തയ്യാറാക്കിയതെന്ന്‌ എന്‍ഗാഡ്ജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തിന്റെ ജീവിതമാണ് ഈ ഹ്രസ്വവീഡിയോയിലേക്ക് ചുരുക്കി അവതരിപ്പിച്ചത്.ബിരുദം നേടിയത് മുതലുള്ള തന്റെ അനുഭവങ്ങളും പഠനങ്ങളും വിശദീകരിക്കുന്ന സ്റ്റീഫന്‍ ഹോക്കിങിന്റെതന്നെ പ്രശസ്തമായ വാക്കുകളാണ് വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്.

1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഒക്‌സ്ഫഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു. സംസാരിക്കാനും ചലിക്കാനുമുള്ള കഴിവ് ഇതോടെ അദ്ദേഹത്തിന് നഷ്ടമായി. പിന്നീട് 1980-ല്‍ എം.ഐ.ടി. എഞ്ചിനീയറായ ഡെന്നിസ് ക്ലാറ്റ് വികസിപ്പിച്ച് കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള ശബ്ദസംവിധാനമാണ് അദ്ദേഹം ആശയവിനിമയത്തിനായി ഉപയോഗിച്ച് വന്നത്.

നക്ഷത്രങ്ങള്‍ നശിക്കുമ്പോഴുണ്ടാകുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയവയാണ്. ശരീരത്തിന് ചലിക്കാനായില്ലെങ്കിലും ജീവിതകാലം മുഴുവന്‍ മനസുകൊണ്ട് താന്‍ പ്രപഞ്ചത്തിലൂടനീളം സഞ്ചരിക്കുകയായിരുന്നുവെന്ന് ഹോക്കിങ് വീഡിയോയില്‍ പറയുന്നു.

Content Highlights: Google Doodle celebrates 80th birth anniversary of Stephen Hawking

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented