2022 നെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുങ്ങി കഴിഞ്ഞു. പ്രത്യാശയും പ്രതിസന്ധിയും പ്രതീക്ഷയുമേകിയ 2021 അതിന്റെ പരിസമാപ്തിയിലേക്ക് എത്തി നില്‍ക്കുമ്പോള്‍, ടെക്ക് ഭീമനായ ഗൂഗിളും പുതുവത്സരാഘോഷങ്ങളിലാണ്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31 ന് പ്രത്യേക ഡൂഡിള്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. 

കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിരിക്കുകയാണ്.

ഫെയറി ലൈറ്റുകള്‍ കൊണ്ട് വര്‍ണ്ണാഭമായി അലങ്കരിച്ച 'ഗൂഗിളിന്റെ' ലോഗോയും അതിനുള്ളിലായി 2021നെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആനിമേറ്റഡായി 2021 എന്നെഴുതിയ മിഠായിയും ലോഗോയുടെ നടുക്ക് നല്‍കിയിരിക്കുന്നു.

ലോഗോയില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ പാര്‍ട്ടി പോപ്പര്‍ പൊട്ടിച്ചു ആഘോഷിക്കുന്ന രീതിയിലെ ആനിമേഷന്‍ ഇഫക്റ്റുകള്‍ക്കൊപ്പം '2021 ന് പരിസമാപ്തി ആയിരിക്കുന്നു - ഏവര്‍ക്കും സന്തോഷപൂര്‍ണ്ണമായ  ഒരു പുതുവത്സരരാവ് നേരുന്നു' എന്ന സന്ദേശവും ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Content Highlights : Google Is Ready To Celebrate New Year's Eve With Its adorable Doodle