
Google Chrome logos | Photo: @elvin_not_11
ഗൂഗിള്‍ ക്രോമിന് എട്ട് വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ലോഗോ വരുന്നു. പഴയ ലോഗോയില്‍ നിന്ന് കാര്യമായ മാറ്റമൊന്നുമല്ലെങ്കിലും ലളിതമായ ചില മാറ്റങ്ങളോടുകൂടിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. താമസിയാതെ തന്നെ പുതിയ ലോഗോ എല്ലാ ഉപകരണങ്ങളിലും ലഭ്യമാവും.
ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങള്‍ ഉള്‍പ്പെടുന്നതാണ് കഴിഞ്ഞ കുറേ കാലമായി ക്രോം ബ്രൗസറിന്റെ ലോഗോ. ഇതിമുമ്പ് 2011 ലും, 2014 ലുമാണ് ലോഗോയ്ക്ക് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.
ലോഗോയുടെ നിറങ്ങളുടെ കാഠിന്യം അല്പം വര്‍ധിപ്പിക്കുകയും ഷാഡോ കുറയ്ക്കുകയും ചെയ്തു. കാര്യമായ മാറ്റമെന്ന് പറയാവുന്നത് ഇതാണ്. ഒറ്റ നോട്ടത്തില്‍ പക്ഷെ പഴയ ലോഗോയില്‍ നിന്നും കാര്യമായ മാറ്റമെന്ന് പറയാനുമാവില്ല.
ഗൂഗിളിന്റെ ആപ്പുകള്‍ക്കെല്ലാം സമാനമായ നിറങ്ങളിലുള്ള ലോഗോ അവതരിപ്പിച്ചത് അടുത്തിടെയാണ്. മാപ്പ്സ്, ഫോട്ടോസ്, ഡ്രൈവ്, ജിമെയില്‍, മീറ്റ്, ഹോം, ജിപേ തുടങ്ങി ഗൂഗിളിന്റെ ആപ്പുകള്‍ക്കെല്ലാം ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങളിലുള്ള ലോഗോയാണുള്ളത്.

ഐഓഎസിലും, മാക്ക് ഓഎസിലുമുള്ള ക്രോമിന്റെ ബീറ്റാ ആപ്പിന്റെ ലോഗോയില്‍ BETA എന്ന് കാണിച്ചുകൊണ്ടുള്ള പുതിയ ലോഗോ ചേര്‍ത്തിട്ടുണ്ട്.
പുതിയ ലോഗോ ഉപകരണങ്ങളിലെല്ലാം എത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ എടുത്തേക്കും. എന്നാല്‍ ബീറ്റാ പതിപ്പില്‍ അപ്ഡേറ്റ് വേഗമെത്തും.
Content Highlights: google chrome gets its first new logo after 8 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..