Google Search page | Photo: IANS
റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെയും(RT) മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് വിലക്കി ഗൂഗിള്‍. ഈ മാധ്യമങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റുകള്‍, ആപ്പുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയില്‍ നിന്ന് പരസ്യ വരുമാനം ലഭിക്കില്ല. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്. ഫെയ്സ്ബുക്കും സമാനമായ നടപടി കൈകൊണ്ടിരുന്നു.
'ആസാധാരണമായ സാഹചര്യങ്ങള്‍' ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ നടപടി. ഒരു കൂട്ടം ചാനലുകള്‍ യൂട്യൂബില്‍ നിന്ന് പണമുണ്ടാക്കുന്നത് നിര്‍ത്തിവെക്കുകയാണ്. ഇതില്‍ യൂറോപ്യന്‍ യൂണിയന് ഉള്‍പ്പടെ ഉപരോധമേര്‍പ്പെടുത്തിയ വിവിധ റഷ്യന്‍ ചാനലുകളും ഉള്‍പ്പെടുമെന്നും യൂട്യൂബ് വ്യക്തമാക്കി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നത് ഗൂഗിള്‍ വിലക്കിയിട്ടുണ്ട്. ഗൂഗിള്‍ ടൂളുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാനും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല.
പ്രസ്തുത മാധ്യമങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ കാഴ്ചക്കാര്‍ക്ക് നിര്‍ദേശിക്കുന്നതും യൂട്യൂബ് നിയന്ത്രിക്കും. ആര്‍ടി ഉള്‍പ്പടെയുള്ള റഷ്യന്‍ ചാനലുകള്‍ ഉക്രൈനില്‍ ഇനി ലഭിക്കില്ല. യുക്രൈന് ഭരണകൂടത്തിന്റെ അപേക്ഷയെ തുടര്‍ന്നാണിത്.
യുക്രൈന് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മന്ത്രി മിഖൈലോ ഫെഡൊറോവ് ട്വിറ്റര്‍, ഗൂഗിള്‍, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികളോട് റഷ്യയ്ക്കുള്ള സേവനങ്ങളും ഉല്‍പ്പന്നങ്ങളും വിലക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
2018 ഡിസംബര്‍ വരെ രണ്ട് വര്‍ഷം കൊണ്ട് 26 ഓളം യൂട്യൂബ് ചാനലുകളില്‍ നിന്ന് റഷ്യ 70 ലക്ഷം മുതല്‍ 3.2 കോടി ഡോളര്‍ വരെ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണ് റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlights: technology news, google, russia, ukraine war, youtube blocks, ad revenue
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..