ട്രംപിന്റെ 'ട്രൂത്ത് സോഷ്യല്‍' ആപ്പിന് പ്ലേ സ്റ്റോറ്റില്‍ അനുമതി നല്‍കി ഗൂഗിള്‍ 


Photo: Truth Social, Gettyimages

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട ട്രൂത്ത് സോഷ്യല്‍ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അനുമതി നല്‍കി. ആപ്പ് കൈകാര്യം ചെയ്യുന്ന ട്രൂത്ത് മീഡിയ ആന്റ് ടെക്‌നോളജി ഗ്രൂപ്പ് താമസിയാതെ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ആപ്പിന്റെ വിതരണം ആരംഭിച്ചേക്കും.

ഗൂഗിളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാ അമേരിക്കക്കാരിലേക്കും ട്രൂത്ത് സോഷ്യല്‍ എത്തിക്കാന്‍ സഹായിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ടിഎംടിജി മേധാവി ഡെവിന്‍ നണ്‍സ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ട്രൂത്ത് സോഷ്യല്‍ അവതരിപ്പിച്ചിരുന്നു. ആവശ്യമായ കണ്ടന്റ് മോഡറേഷന്‍ ഇല്ല എന്ന് കാണിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. പ്ലേ സ്റ്റോര്‍ പോളിസികള്‍ പാലിക്കുന്നില്ല എന്ന കാരണവും തടസമായിരുന്നു.

ആപ്പ് സ്റ്റോറും, ഗൂഗിള്‍ പ്ലേ സ്റ്റോറും ഏറെ പ്രധാനപ്പെട്ട ആപ്പ് വിതരണ പ്ലാറ്റ്‌ഫോമുകളായതിനാല്‍ തന്നെ അവയുടെ സഹായമില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ട്രൂത്ത് സോഷ്യലിന് ഇറങ്ങി ചെല്ലാന്‍ സാധിക്കുമായിരുന്നില്ല.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ വിശ്വസിച്ച് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഏക ഇടമാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. യുഎസില്‍ 40 ശതമാനത്തോളം പേര്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്.

2021 ജനുവരിയില്‍ യുഎസ് കാപ്പിറ്റോള്‍ കലാപത്തിന് പിന്നാലെ ട്രംപിന് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വന്തം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

സെന്‍സര്‍ഷിപ്പ് ഇല്ലാത്ത സോഷ്യല്‍ മീഡിയ അനുഭവം ലഭിക്കുമെന്നാണ് ട്രൂത്ത് സോഷ്യല്‍ നല്‍കുന്ന വാഗ്ദാനം.

Content Highlights: Google approves Trump’s Truth Social for Play Store

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented