ഒമിക്രോണ്‍; ജീവനക്കാരെ തിരികെ വിളിക്കുന്നത് വൈകിപ്പിച്ച് യു.എസിലെ വൻകിട കമ്പനികൾ


ഒമിക്രോണിന് ഇതിനു മുന്‍പുള്ള വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കുടുതലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവരികയാണ്.

Photo: Google, Apple, Uber, Meta

ഫീസുകള്‍ തുറക്കാനുള്ള നീക്കത്തില്‍ അമേരിക്കയിലെ കമ്പനികള്‍ വീണ്ടും പ്രതിസന്ധി നേരിടുന്നു. കോവിഡ്-19 ന്റെ ഒമിക്രോണ്‍ പതിപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതോടെ ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് മോഡല്‍ എന്നിവയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മെറ്റ, ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍. ഇതോടെ ഓഫീസുകള്‍ തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്ന സമയം ഇനിയും വൈകും.

ഓഫീസുകള്‍ തുറക്കാനുള്ള തീരുമാനം വൈകിപ്പിക്കുന്ന കമ്പനികളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. മെറ്റായാണ് ഇതില്‍ ഏറ്റവും ഒടുവില്‍ തീരുമാനമെടുത്ത കമ്പനികളിലൊന്ന്. യു.എസിലെ ഓഫീസുകള്‍ ജനുവരി 31 തുറക്കുമെന്നാണ് കമ്പനി ബുധനാഴ്ച ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. എങ്കിലും ജീവനക്കാര്‍ക്ക് ഓഫീസില്‍ വരാന്‍ മൂന്ന് മുതല്‍ അഞ്ച് മാസം വരെ അധികസമയം നല്‍കിയിട്ടുണ്ട്.

കമ്പനിയുടെ ഓഫീസ് ഡിഫെറല്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ജീവനക്കാര്‍ക്ക് ഓഫീസിലേക്ക് തിരികെ വരുന്നതിന് സൗകര്യമൊരുക്കുകയാണ് ഇതിലൂടെ. ഓഫീസിലേക്ക് വരാന്‍ പ്രയാസമുള്ളവര്‍ക്ക് സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം എടുക്കാന്‍ അനുവദിക്കും.

മെറ്റായുടെ പ്രഖ്യാപനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഗൂഗിള്‍ ആപ്പിള്‍, ലിഫ്റ്റ്, ഉബര്‍ ഉള്‍പ്പടെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിവിധ കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് വേണ്ടി സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.

ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങിവരാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത് ഗൂഗിള്‍ ജനുവരി 10 ലേക്ക് മാറ്റി. ജനുവരിയില്‍ സാഹചര്യം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് കമ്പനിയുടെ ഉദ്ദേശിക്കുന്നത്.

അതേസമയം ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങിവരുന്നത് 'ഉബര്‍' അനിശ്ചിത കാലത്തേക്കാണ് നീട്ടിയത്. ജനുവരിയില്‍ ഓഫീസ് തുറക്കാന്‍ നിശ്ചയിച്ചിരുന്ന 'ആപ്പിള്‍' തീയതി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.

അതേസമയം ഓണ്‍ലൈന്‍ ടാക്‌സി സ്ഥാപനമായ 'ലിഫ്റ്റ്' ജീവനക്കാര്‍ ഓഫീസുകളിലേക്ക് മടങ്ങുന്നത് 2023 വരെ നീട്ടിവെച്ചിട്ടുണ്ട്.

ഒമിക്രോണിന് ഇതിനു മുന്‍പുള്ള വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കുടുതലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവരികയാണ്.

വീട്ടിലിരുന്നുള്ള ജോലി ജീവനക്കാര്‍ക്കിടയില്‍ ഓഫീസ് സംസ്‌കാരം ഇല്ലാതാക്കുമെന്ന ഭീതി കമ്പനികളിലുണ്ട്. ഇതേ തുടര്‍ന്ന് ജീവനക്കാരെ ബാച്ചുകളായി ഓഫീസില്‍ വരും വിധമുള്ള ഹൈബ്രിഡ് രീതി പരീക്ഷിക്കാനായിരുന്നു നീക്കം.

പുതിയ വര്‍ഷം വരുമ്പോഴും കോവിഡ് ഭീതി ഒഴിയുന്നില്ല. ഈ സാഹചര്യം കമ്പനികള്‍ ഏത് രീതിയില്‍ നേരിടുമെന്ന് കണ്ടറിയണം.

Content Highlights: Google, Apple, Meta and other tech companies change office opening plans

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented