ന്യൂഡല്‍ഹി: മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ ലോകമെമ്പാടുമുള്ള ഡവലപ്പര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഡവലപ്പര്‍ ചലഞ്ചിന്റെ മികച്ച 10 വിജയികളില്‍ മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ ഡവലപ്പര്‍മാര്‍. അഗ്രോഡോക്, ലീപി, യുനോഡോഗ്‌സ് എന്നിവയാണ് ഇന്ത്യക്കാര്‍ വികസിപ്പിച്ച മൂന്ന് ആപ്ലിക്കേഷനുകള്‍.
കൊച്ചിയില്‍ നിന്നുള്ള നവനീത് കൃഷ്ണ വികസിപ്പിച്ചെടുത്ത 'അഗ്രോഡോക്' സസ്യരോഗങ്ങള്‍ കണ്ടെത്താനും ചികിത്സാ പദ്ധതികള്‍ തയ്യാറാക്കാനും കര്‍ഷകരെ സഹായിക്കുന്നു.
അമേരിക്കന്‍ ആംഗ്യഭാഷയുടെ ആംഗ്യങ്ങളും ചിഹ്നങ്ങളും പഠിക്കാന്‍ ബെംഗളൂരുവില്‍ നിന്നുള്ള പ്രിന്‍സ് പട്ടേല്‍ വികസിപ്പിച്ചെടുത്ത ലീപി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.
വളര്‍ത്തുമൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് ഡെല്‍ഹിയില്‍ നിന്നുള്ള ചിന്‍മണി മിശ്ര വികസിപ്പിച്ച യുനോ ഡോഗ്‌സ് എന്ന ആപ്പ്. ആവശ്യമായ വിവരങ്ങളും ഫിറ്റ്നെസ് പ്രോഗ്രാമുകളും ഇതുവഴി ലഭിക്കും.
നിങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്ന ഡവലപ്പര്‍മാര്‍ക്ക് മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യ'കൂടുതല്‍ ലഭ്യമാവുന്നുണ്ടെന്ന് ആന്‍ഡ്രോയിഡിലെ ഡവലപ്പര്‍ റിലേഷന്‍സ് ഡയറക്ടര്‍ ജേക്കബ് ലെഹ്ബാം പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ ലോകമെമ്പാടുമുള്ള കൂടുതല്‍ ഡവലപ്പര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ ചലഞ്ച് ആരംഭിച്ചത്.
മാസങ്ങളുടെ കഠിനാധ്വാനത്തിനുശേഷം, ഇന്ന് ആന്‍ഡ്രോയിഡ് ഡവലപ്പര്‍ ചലഞ്ചിലെ 10 വിജയികള്‍ തയ്യാറാക്കിയ അവരുടെ അപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണെന്ന് ലെഹ്ബാം പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: google android developer chellenge winners
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..