യൂറോപ്യന്‍ കമ്മീഷനെതിരായ അപ്പീൽ തള്ളി; ഗൂഗിളിന് 32000 കോടിയിലേറെ രൂപ പിഴ വിധിച്ച് കോടതി


Photo : AP

ന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് മുന്‍ഗണന ലഭിക്കാന്‍ വഴിവിട്ട കളികള്‍ കളിച്ചെന്ന കേസില്‍ ഗൂഗിളിന് വന്‍ തുക പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ കോടതി. യൂറോപ്യന്‍ കമ്മീഷന്‍ വിധിച്ച 430 കോടി യൂറോ (34087 കോടി രൂപ) പിഴശിക്ഷയ്‌ക്കെതിരെ യൂറോപ്യന്‍ ജനറല്‍ കോടതിയില്‍ നല്‍കിയ അപ്പീല്‍ ആണ് പരാജയപ്പെട്ടത്. എന്നാല്‍ കമ്മീഷന്‍ വിധിച്ച തുകയില്‍ നേരിയ ഇളവുവരുത്തിയ കോടതി 412.5 കോടി യൂറോ (32699.86) പിഴനില്‍കാനാണ് ആവശ്യപ്പെട്ടത്.

തങ്ങളുടെ സെര്‍ച്ച് എഞ്ചിന് ഗുണം ചെയ്യും വിധത്തില്‍ ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മാതാക്കള്‍ക്കുമേല്‍ ഗൂഗിള്‍ നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി നിരീക്ഷിച്ചു.

യൂറോപ്യന്‍ യൂണിയന്‍ വിധിക്കുന്ന ഏറ്റവും വലിയ പിഴ ശിക്ഷയാണിത്. കേസ് അടിസ്ഥാനരഹിതമാണെന്നും തെറ്റായ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഗൂഗിള്‍ പറയുന്നു.

കോടതി വിധിയില്‍ നിരാശരാണെന്ന് ഗൂഗിള്‍ പറഞ്ഞു. കമ്മീഷന്റെ തീരുമാനം കോടതി പൂര്‍ണമായി തള്ളിക്കളയാതിരുന്നതില്‍ നിരാശയുണ്ട്.

ഐഫോണുകളില്‍ സഫാരി പോലുള്ള സ്വന്തം സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ആപ്പിളിന് നേരെ യൂറോപ്യന്‍ യൂണിയന്‍ കണ്ണടയ്ക്കുകയാണ്. ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നില്ല. എതിരാളികളായ ആപ്ലിക്കേഷനുകള്‍ വെറുമൊരു ക്ലിക്കില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടി.

എതിരാളികളെ തളര്‍ത്തുന്നതിന് വേണ്ടി ആന്‍ഡ്രോയിഡിന്റെ തുടക്കകാലത്ത് ഫോണ്‍ നിര്‍മാതാക്കളുമായി ഗൂഗിള്‍ കരാറുണ്ടാക്കിയിരുന്നതായി യൂറോപ്യന്‍ യൂണിയനും പരാതിക്കാരും പറയുന്നു.

യൂറോപ്പിലെ ജനറല്‍ കോടതിയാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍ ഗൂഗിളിനും പരാതിക്കാര്‍ക്കും യൂറോപ്യന്‍ യൂണിയന്റെ മേല്‍കോടതിയെ സമീപിക്കാന്‍ സാധിക്കും.

ദക്ഷിണ കൊറിയയിൽ ഗൂഗിളിനും മെറ്റയ്ക്കും പിഴ 572 കോടി

സോള്‍: ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ അവരുടെ അനുമതിയില്ലാതെ നിരീക്ഷിച്ചതിന് ഗൂഗിളിനും മെറ്റയ്ക്കും 7.2 കോടി ഡോളര്‍ (572 കോടി രൂപ) ദക്ഷിണ കൊറിയ പിഴയിട്ടു. നിരീക്ഷിച്ച് ശേഖരിച്ച വിവരങ്ങള്‍ ഓരോ വ്യക്തിക്കും താത്പര്യമുള്ള വസ്തുക്കളുടെ പരസ്യങ്ങള്‍ നല്‍കാന്‍ ഉപയോഗിച്ചെന്നും ദക്ഷിണകൊറിയ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷന്‍ കണ്ടെത്തി.

ഗൂഗിളിന് അഞ്ചുകോടി ഡോളറും ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് 2.2 കോടി ഡോളറുമാണ് പിഴയിട്ടത്. സ്വകാര്യതാ നിയമം ലംഘിച്ചതിന് ദക്ഷിണകൊറിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവലിയ പിഴശിക്ഷ വിധിക്കുന്നത്.

കമ്മിഷന്റെ കണ്ടെത്തലുകള്‍ ഗൂഗിളും മെറ്റയും അംഗീകരിക്കുന്നില്ല. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് മെറ്റ സൂചിപ്പിച്ചു.

Content Highlights: Google Android antitrust fine rejects Google`s appeal against eu commissions record fine

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented