ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു, ഗൂഗിൾ ആൽഫബെറ്റ് സി.ഇ.ഒ. സുന്ദർ പിച്ചെയ്ക്ക് പദ്മഭൂഷൺ പുരസ്കാരം കൈമാറുന്നു | photo: @SandhuTaranjitS
വാഷിങ്ടൺ: എവിടെയാണെങ്കിലും ഇന്ത്യൻ പാരമ്പര്യം തനിക്കൊപ്പമുണ്ടാകുമെന്ന് ഗൂഗിൾ സി.ഇ.ഒ. സുന്ദർപിച്ചെ. അമേരിക്കയിലെ ഇന്ത്യയുടെ നയതന്ത്രപ്രതിനിധി തരൻജിത്ത് സിങ്ങിൽനിന്ന് പദ്മഭൂഷൺപുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു പിച്ചെ. സാൻഫ്രാൻസിസ്കോയിൽ വെള്ളിയാഴ്ചനടന്ന പുരസ്കാരദാനച്ചടങ്ങിൽ പിച്ചെയുടെ അടുത്ത കുടുംബാംഗങ്ങളുൾപ്പെടെ പങ്കെടുത്തു.
ഐ.ടി. വ്യവസായമേഖലയിലെ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് 2022-ലെ പദ്മപുരസ്കാരം പിച്ചെയ്ക്ക് സമ്മാനിച്ചത്. കേന്ദ്രസർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും സുന്ദർപിച്ചെ നന്ദി പറഞ്ഞു.
തന്നെ താനാക്കി പരുവപ്പെടുത്തിയ ഇന്ത്യയിൽനിന്ന് ലഭിക്കുന്ന ബഹുമതി വിലമതിക്കാനാകാത്ത അംഗീകാരമാണ്. തന്റെ ഇഷ്ടത്തിനനുസരിച്ച് അറിവുനേടാനും പഠിക്കാനും പിന്തുണനൽകിയ രക്ഷിതാക്കളുടെ ത്യാഗമാണ് ഈ നിലയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Google and Alphabet CEO Sundar Pichai awarded Padma Bhushan
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..