മേരിക്ക ഉള്‍പ്പടെ 15 രാജ്യങ്ങളില്‍ ചൂതാട്ട, വാതുവെപ്പ് ആപ്ലിക്കേഷനുകള്‍ക്ക് പ്ലേസ്റ്റോറില്‍ അനുമതി നല്‍കി ഗൂഗിള്‍. നിലവില്‍ ബ്രസീല്‍, ഫ്രാന്‍സ്, അയര്‍ലണ്ട്, യു.കെ. എന്നീ നാല് രാജ്യങ്ങളില്‍ മാത്രമാണ് ചൂതാട്ട് ആപ്ലിക്കേഷന് അനുമതിയുള്ളത്.

മാര്‍ച്ച് മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പോളിസി മാറ്റം നിലവില്‍ വരുന്നതോടെ അംഗീകൃതവും നിയമവിധേയവുമായ ചൂതാട്ട ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ അനുമതി നല്‍കും. 

പുതിയ പോളിസി വരുന്നതോടെ ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, കൊളംബിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ജര്‍മനി, ജപ്പാന്‍, മെക്‌സികോ, ന്യൂ സീലാന്‍ഡ്, നോര്‍വേ, റൊമാനിയ, സ്‌പെയ്ന്‍, സ്വീഡന്‍, യു.എസ്. എന്നിവിടങ്ങളില്‍ കൂടി ചൂതാട്ട ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും. 

ഓരോ രാജ്യത്തേയും മതിയായ സര്‍ക്കാര്‍ അനുമതികളോടും രജിസ്‌ട്രേഷനോടും കൂടിയുള്ള ആപ്പുകള്‍ക്ക് മാത്രമേ പ്ലേ സ്റ്റോറില്‍ പ്രവേശനം ലഭിക്കൂ. ഇതിനായി ആപ്ലിക്കേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കണം. 

Content Highlights: google allows gambling betting apps on playstore in 15 countries