Photo: Google
ഗൂഗിള്‍ ട്രാന്‍സ് ലേറ്ററില്‍ 24 പുതിയ ഭാഷകളില്‍ കൂടി തര്‍ജ്ജമ ചെയ്യാന്‍ സാധിക്കും. പുതിയ മെഷീന് ലേണിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഈ സൗകര്യമൊരുക്കിയത്. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഇത് അവതരിപ്പിച്ചത്.
പുതിയ ഭാഷകള്‍ കൂടിയെത്തിയതോടെ ഗൂഗിള്‍ ട്രാന്‍സ് ലേറ്ററില്‍ തര്‍ജ്ജമ ചെയ്യാന്‍ സാധിക്കുന്ന ഭാഷകളുടെ എണ്ണം 133 ആയി വര്‍ധിച്ചു. പുതിയ ഭാഷകളില്‍ എട്ടെണ്ണം ഇന്ത്യയില്‍ ഉപയോഗിക്കുന്നവയാണ്.
ആസാമീസ് (വടക്കുകിഴക്കന്‍ ഇന്ത്യ), ഭോജ്പുരി (ഉത്തരേന്ത്യ), ഡോഗ്രി (ഉത്തരേന്ത്യ), കൊങ്കണി, മൈഥിലി (ഉത്തരേന്ത്യ), മണിപ്പൂരി (വടക്കുകിഴക്കന്‍ ഇന്ത്യ), മിസോ (വടക്കുകിഴക്കന്‍ ഇന്ത്യ), സംസ്കൃതം എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ളവ.
സീറോ ഷോട്ട് മെഷീന് ട്രാന്‍സ് ലേഷന് സംവിധാനം ഉപയോഗിച്ച് ചേര്‍ത്ത ആദ്യ ഭാഷകളാണിവ. ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ മികച്ചതാണെന്ന് പറയാനാവില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
ഗൂഗിള്‍ ട്രാന്സിലേറ്ററിലെ പുതിയ ഭാഷകള്‍ ഇവയാണ്
- ആസാമീസ്: വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഏകദേശം 2.5 കോടി ആളുകള്‍ ഉപയോഗിക്കുന്നു
- അയ്മാര: ബൊളീവിയ, ചിലി, പെറു എന്നിവിടങ്ങളിലെ ഏകദേശം 20 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു
- ബംബാര: മാലിയില്‍ ഏകദേശം 1.4 കോടി ആളുകള്‍ ഉപയോഗിക്കുന്നു
- ഭോജ്പുരി: ഉത്തരേന്ത്യയിലും നേപ്പാളിലും ഫിജിയിലുമായി ഏകദേശം അഞ്ച് കോടി ആളുകള്‍ ഉപയോഗിക്കുന്നു
- ദിവേഹി: മാലിദ്വീപില്‍ ഏകദേശം 300,000 ആളുകള്‍ ഉപയോഗിക്കുന്നു
- ഡോഗ്രി: ഉത്തരേന്ത്യയില്‍ ഏകദേശം 30 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു
- ഈ (Ewe): ഘാനയിലും ടോഗോയിലും ഏകദേശം 70ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു
- ഗ്വാറാനി: പരാഗ്വേ, ബൊളീവിയ, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളിലെ 70 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു
- ഇലോകാനോ: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഏകദേശം ഒരു കോടി ആളുകള്‍ ഉപയോഗിക്കുന്നു
- കൊങ്കണി: മധ്യേന്ത്യയില്‍ ഏകദേശം 20 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു
- ക്രിയോ: സിയറ ലിയോണില്‍ ഏകദേശം 40 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു
- കുര്‍ദിഷ് (സൊറാനി): ഏകദേശം 80 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു, കൂടുതലും ഇറാഖില്‍
- ലിംഗാല: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റിപ്പബ്ലിക് ഓഫ് കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, അംഗോള, റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാന് എന്നിവിടങ്ങളിലെ ഏകദേശം 4.5 കോടിയാളുകള്‍ ഉപയോഗിക്കുന്നു
- ലുഗാണ്ട: ഉഗാണ്ടയിലും റുവാണ്ടയിലും ഏകദേശം രണ്ട് കോടി ആളുകള്‍ ഉപയോഗിക്കുന്നു
- മൈഥിലി: ഉത്തരേന്ത്യയില്‍ ഏകദേശം 3.4 കോടി ആളുകള്‍ ഉപയോഗിക്കുന്നു
- മെയ്റ്റിലോണ്‍ (മണിപ്പൂരി): വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഏകദേശം 20 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു
- മിസോ: വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഏകദേശം 830,000 ആളുകള്‍ ഉപയോഗിക്കുന്നു
- ഒറോമോ: എത്യോപ്യയിലും കെനിയയിലും ഏകദേശം 3.7 കോടി ആളുകള്‍ ഉപയോഗിക്കുന്നു
- ക്വെച്ചുവ: പെറു, ബൊളീവിയ, ഇക്വഡോര്‍ എന്നിവിടങ്ങളിലും ചുറ്റുമുള്ള രാജ്യങ്ങളിലും ഏകദേശം ഒരു കോടി ആളുകള്‍ ഉപയോഗിക്കുന്നു
- സംസ്കൃതം: ഇന്ത്യയില്‍ ഏകദേശം 20,000 ആളുകള്‍ ഉപയോഗിക്കുന്നു
- സെപെഡി: ദക്ഷിണാഫ്രിക്കയില്‍ ഏകദേശം 1.4 കോടി ആളുകള്‍ ഉപയോഗിക്കുന്നു
- ടിഗ്രിനിയ: എറിത്രിയയിലും എത്യോപ്യയിലും ഏകദേശം 80 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു
- സോംഗ: ഈശ്വതിനി, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നിവിടങ്ങളിലെ 70ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു
- ട്വി: ഘാനയില്‍ ഏകദേശം 1.1 കോടി ആളുകള്‍ ഉപയോഗിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..