വെറും രണ്ട് വര്‍ഷം കൊണ്ട് ഗൂഗിളിന്റെ അടിത്തറയിളകും; ജി മെയില്‍ ഡെവലപ്പര്‍ പോള്‍ ബുഹെ


Representational Image | Photo: Mathrubhumi

ചാറ്റ് ജിപിടിയാണ് എല്ലായിടത്തും ചര്‍ച്ചാവിഷയം. ഈ അതിനൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടിനെ കുറിച്ച് ഇതിനകം വിദഗ്ദര്‍ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ജി മെയിലിന്റെ ആദ്യകാല ഡെവലപ്പറായ പോള്‍ ബുഹെയുടെ മുന്നറിയിപ്പ്. ചാറ്റ്ജിപിടി ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനെ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തറപറ്റിക്കുമെന്ന് അദ്ദേഹം പറയുന്നു.

2022-ല്‍ അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടി ഇതിനകം തന്നെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സ്വീകാര്യത നേടിക്കഴിഞ്ഞിട്ടുണ്ടെന്നാണ് ഓപ്പണ്‍ എഐ ജീവനക്കാരനായ സാം ആള്‍ട്മാന്‍ പറയുന്നത്. പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയതോടെയാണ് കഴിഞ്ഞ രണ്ടാഴ്ചകളിലായി ചാറ്റ് ജിപിടി സേവനം ആഗോളതലത്തില്‍ ചര്‍ച്ചാവിഷയമായിമാറിയത്.

മനുഷ്യസമാനമായ രീതിയില്‍, അത്രയേറെ യഥാര്‍ത്ഥമായി നമ്മളുമായി സംവദിക്കാന്‍ കഴിവുള്ള നിര്‍മിതബുദ്ധിയാണ് ചാറ്റ് ജിപിടി. 2021 വരെ ലഭ്യമായ അതിഭീമമായ ഡാറ്റകളുടെ പിന്‍ബലത്തില്‍ അതീവ ബുദ്ധിശാലികൂടിയാണ് ഈ ചാറ്റ്‌ബോട്ട്. സങ്കീര്‍ണമായ ലേഖനങ്ങള്‍ എഴുതാനും വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറയാനും കംപ്യൂട്ടര്‍ കോഡുകളിലെ പിശകുകള്‍ കണ്ടെത്താനും തമാശപറയാനും കവിതകള്‍ എഴുതാനും ഗവേഷണ പ്രബന്ധങ്ങള്‍ക്ക് വേണ്ട ഉള്ളടക്കങ്ങള്‍ വരെ എഴുതിയുണ്ടാക്കാനും വാര്‍ത്തകളെഴുതാനുമെല്ലാം കഴിവുള്ള സകലകലാ വല്ലഭനും/ വല്ലഭയുമാണ് ചാറ്റ് ജിപിടി എന്ന് വിശദീകരിക്കാം.

ചാറ്റ് ജിപിടിയുടെ ഈ കഴിവ് തന്നെയാണ് ആശങ്കകള്‍ക്കും ഇടയാക്കുന്നത്. നിലവില്‍ ഇന്റര്‍നെറ്റിലെ തിരച്ചിലിന് ആഗോള ജനത ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സേവനമാണ് ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍. എന്നാല്‍, ഈ തിരച്ചിലിന്റെ മറ്റൊരു തലമാണ് ചാറ്റ് ജിപിടി. "ഗൂഗിളിന് ആകെ ഇളക്കം തട്ടാന്‍ ഇനി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രം മതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെര്‍ച്ച് എഞ്ചിന്റെ റിസല്‍ട്ട് പേജിനെ ഇല്ലാതാക്കിക്കളയും. ഗൂഗിളിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണത്." ബുഹെ ഡിസംബര്‍ ഒന്നിന് പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അവര്‍ക്ക് പിടിച്ചുകയറാന്‍ സാധിച്ചാലും അവരുടെ തന്നെ മൂല്യവത്തായ വ്യവസായങ്ങളിലൊന്നിനെ തകര്‍ത്തുകളയാതെ അത് പൂര്‍ണമായി വിന്യസിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും ബുഹെ കൂട്ടിച്ചേര്‍ത്തു. ഒരു കാലത്ത് യെല്ലോ പേജസ് എന്ന് വിളിക്കപ്പെട്ട വിവിധങ്ങളായ ഡയറക്ടറികളോട് ഗൂഗിള്‍ ചെയ്തത് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനോട് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞയാഴ്ച പെനിസില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളിലെ ഒരു പ്രൊഫസര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ എം.ബി.എ. പരീക്ഷയില്‍ ചാറ്റ് ജിപിടി പാസായിരുന്നു. ഉത്തരങ്ങളില്‍ സാങ്കേതിക പ്രശ്‌നം കൊണ്ട് മാത്രം സംഭവിച്ച ചില പരിമിതികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ മികച്ച രീതിയിലാണ് ചാറ്റ് ജിപിടി പരീക്ഷ എഴുതിയത് എന്നാണ് പ്രൊഫസര്‍ ക്രിസ്റ്റ്യന്‍ ടെര്‍വിഷ് പറയുന്നത്. ഇതിന് പുറമെ യു.എസ്. ലോ സ്‌കൂളിലെ പരീക്ഷയും ചാറ്റ് ജിപിടി പാസായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Google A Year Or Two Away From Disruption, Gmail developer, Paul Buccheit ChatGPT

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented