വിന്‍ഡോസ് 10 ലെ മെയില്‍ ആപ്ലിക്കേഷനില്‍ ജിമെയില്‍ ലോഗിന്‍ ചെയ്ത് ഉപയോഗിക്കുന്നവര്‍ വലിയൊരു പ്രശ്‌നത്തിലാണ്. ഇമെയിലുകള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നുവെന്ന് ചിലര്‍ പരാതി പറയുമ്പോള്‍ സന്ദേശങ്ങള്‍ സ്പാം ഫോള്‍ഡറിലേക്ക് മാറുന്നുവെന്നാണ് മറ്റുചിലരുടെ പരാതി.
മറ്റൊരാള്‍ക്ക് അയക്കുന്ന ഇമെയിലുകളും സെന്റ് ഫോള്‍ഡറിലേക്ക് മാറാതെ അപ്രത്യക്ഷമാവുന്നതായും ഉപയോക്താക്കള്‍ പരാതി പറയുന്നു. ഈ ഇമെയിലുകള്‍ ജിമെയിലിന്റെ വെബ് പതിപ്പില്‍ നിന്നും അപ്രത്യക്ഷമാവുന്നുണ്ടെന്നും ചിലര്‍ പറയുന്നു. ഇമെയിലുകള്‍ ജിമെയിലില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്യപ്പെടുകയാണ്. ചിലയാളുകള്‍ക്ക് അയച്ച ഇമെയിലുകള്‍ നേരെ പോകുന്നത് സ്പാം ഫോള്‍ഡറിലേക്കാണ്.
ഈ പ്രശ്‌നം സംബന്ധിച്ച് മൈക്രോസോഫ്റ്റില്‍ നിന്നും വ്യക്തമായ വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം ഇത് തങ്ങളുടെ പ്രശ്‌നമല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്.
ഏറ്റവും പുതിയ വിന്‍ഡോസ് 10 പതിപ്പിലെ മെയില്‍ ആപ്പിലുള്ള ജിമെയില്‍ സെറ്റിങ്‌സ് തകരാറിലാവുന്നതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ചിലപ്പോള്‍ ഗൂഗിള്‍ സെക്യൂരിറ്റി സെറ്റിങ്‌സിന്റെ പ്രശ്‌നവും ആവാനിടയുണ്ട്.
എന്തായാലും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുന്നത് വരെ ജിമെയിലിന്റെ വെബ് പതിപ്പ് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് റിപ്പോർട്ട്.
Content Highlights: Gmail users facing issues on Windows 10 Mail app
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..