പ്രതീകാത്മക ചിത്രം | photo: canva
ന്യൂഡല്‍ഹി: ഗൂഗിളിന്റെ ജി-മെയില്‍ സേവനം ശനിയാഴ്ച രാത്രിമുതല്‍ ലോകത്തിന്റെ പലയിടങ്ങളിലും തടസ്സപ്പെട്ടു. വൈകീട്ട് ഏഴുമുതലാണ് ജി-മെയിലിന് സാങ്കേതികപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടുചെയ്തുതുടങ്ങിയതെന്ന് 'ഡൗണ്‍ഡിറ്റക്ടര്‍' പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇ-മെയിലുകള്‍ അയക്കാന്‍ കഴിയാതെവന്നതായും സ്മാര്‍ട് ഫോണിലെ ജി-മെയില്‍ ആപ്പ് പ്രവര്‍ത്തനരഹിതമായതായും ഉപയോക്താക്കള്‍ ട്വീറ്റുചെയ്തു.
ഡെസ്‌ക് ടോപ്പ്, മൊബൈല്‍ സേവനങ്ങള്‍ ഒരുപോലെ തടസ്സപ്പെട്ടിട്ടുണ്ട്. ജി-മെയില്‍ സൗജന്യസേവനത്തോടൊപ്പം സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ജി-മെയില്‍ എന്റര്‍പ്രൈസസ് സേവനങ്ങളും തടസ്സപ്പെട്ടു. രാത്രി ഒമ്പത് മണിയോടെ ജിമെയില്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളിലൊന്നാണ് 150 കോടി ഉപയോക്താക്കളുള്ള ജി-മെയില്‍.
Content Highlights: Gmail service was down for hours in many parts of the world
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..