ജി-മെയില്‍ ഇനി പഴയപോലെ ഉപയോഗിക്കാനാവില്ല; അടിമുടി മാറ്റവുമായി കമ്പനി


Gmail Logo | Screengrab: Google play

ന്യൂഡല്‍ഹി: ജി-മെയിലില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിലേക്ക് ജി-മെയിലിന്റെ ഇന്റര്‍ഫെയ്‌സ് മാറ്റിയാണ് പുതിയ തീരുമാനം. ഈ വര്‍ഷം ആദ്യംതന്നെ പുതിയ ലേ ഔട്ടിലേക്ക് ജി-മെയിലിനെ മാറ്റിയിരുന്നു. എങ്കിലും പഴയ ലേഔട്ട് തന്നെ ഉപയോഗിക്കാനുള്ള സൗകര്യം ജിമെയിൽ ഒരുക്കിയിരുന്നു. എന്നാല്‍ ഈ മാസം മുതല്‍ ഇനി പഴയ രൂപത്തിലേക്ക് മാറാന്‍ കഴിയില്ല.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജിമെയിൽ പുതിയ രൂപത്തിലേക്ക് മാറ്റിയത്. ഏപ്രിലോടെ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചു. പുതിയ ഡിസൈന്‍ ഇഷ്ടപ്പെടാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പഴയ ഡിസൈൻ തന്നെ ഉപയോഗിക്കാനുള്ള ഒപ്ഷന്‍ നൽകിയത്.



ജി-മെയില്‍ തുറന്നാല്‍ ഇടതുഭാഗത്ത് ജി-മെയില്‍, ചാറ്റ്, സ്‌പെയ്‌സസ്, മീറ്റ് എന്നിവ കാണാനാവുന്ന വിധത്തിലാണ് പുതിയ ക്രമീകരണങ്ങള്‍. ഇതുവഴി ജി-മെയിലിന്റെ ഉപ സംവിധാനങ്ങളായ ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വളരെപ്പെട്ടെന്നുതന്നെ ഉപയോഗിക്കാന്‍ കഴിയും. ചാറ്റ് ഓണ്‍ ആക്കിയ ഉപഭോക്താക്കളുടെ ജിമെയില്‍ വിന്‍ഡോയില്‍ ഇടത് വശത്തായി ജിമെയില്‍, ചാറ്റ്, സ്‌പേസസ്, മീറ്റ് എന്നീ ബട്ടനുകള്‍ നല്‍കിക്കൊണ്ടാണ് പുതിയ ഡിസൈന്‍. ഈ ഓപ്ഷനുകളില്‍ ഉപഭോക്താവിന് പ്രാധാനപ്പെട്ടവ നിലനിര്‍ത്താനും എളുപ്പം ഉപയോഗിക്കാനും സാധിക്കും.

Content Highlights: gmail no longer allow users revert back old design

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented