ജി മെയില്‍ ആപ്പില്‍ മെഷീന്‍ ലേണിങ് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍


1 min read
Read later
Print
Share

Gmail Logo | Photo: Mathrubhumi

റ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇ മെയില്‍ സേവനദാതാവാണ് ഗൂഗിളിന്റെ ജി മെയില്‍. ഇക്കാരണം കൊണ്ടു തന്നെ ജി മെയില്‍ ആപ്പിന് ജനപ്രീതിയേറെയാണ്. ലളിതമായ ഇന്റര്‍ഫെയ്‌സാണ് ഉപഭോക്താക്കളെ ജി മെയില്‍ ആപ്പില്‍ നിലനിര്‍ത്തുന്നത്. ജി മെയിലിന്റെ മൊബൈല്‍ ആപ്പില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. ജി മെയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍ബോക്‌സ് ഉപയോഗിക്കുന്നതിനും ഇ മെയിലുകള്‍ തിരയുന്നതിനുമെല്ലാമായി മെഷീന്‍ ലേണിങ് അധിഷ്ടിതമായ ചില സംവിധാനങ്ങള്‍ വിന്യസിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.

പുതിയ സംവിധാനം എത്തുന്നതോടെ ജി മെയിലില്‍ ഉപഭോക്താവ് ഒരു കാര്യം തിരയുമ്പോള്‍ ടോപ്പ് റിസല്‍ട്ട് പ്രദര്‍ശിപ്പിക്കപ്പെടും. മെഷീന്‍ ലേണിങ് മോഡലുകള്‍ ഉപയോഗിച്ചാണ് ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുന്നത്. ഉപഭോക്താവ് എന്താണ് തിരയുന്ന കാര്യത്തിന് അനുസരിച്ചായിരിക്കും ഈ ടോപ്പ് റിസല്‍ട്ട് തയ്യാറാക്കുക.

നിങ്ങള്‍ തിരയുന്ന വാക്ക് ഉപയോഗിച്ച് ജി മെയിലിലെ മെഷീന്‍ ലേണിങ് മോഡലുകള്‍ അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഇ മെയിലുകളും മറ്റ് ഘടകങ്ങള്‍ പരിഗണിച്ചുള്ള പഴയ ഇ മെയിലുകളും സെര്‍ച്ച് റിസല്‍ട്ടില്‍ കാണിക്കും. ഇങ്ങനെ കണ്ടെത്തുന്ന സെര്‍ച്ച് റിസല്‍ട്ട് ആയിരിക്കും ആദ്യം കാണിക്കുക. മറ്റ് ഇ മെയിലുകള്‍ ഏറ്റവും പുതിയത് ആദ്യം എന്ന രീതിയില്‍ പിന്നാലെ താഴെ കാണാം.

ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന സൗകര്യമാണിതെന്ന് ഗൂഗിള്‍ പറയുന്നു. ഇ മെയിലുകളും ഫയലുകളും വളരെ വേഗം കണ്ടുപിടിക്കാന്‍ ഇതുവഴി ഉപഭോക്താവിന് സാധിക്കും. ജൂണ്‍ രണ്ട് മുതലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ച് തുടങ്ങിയത്‌. ജി മെയില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടും സൗകര്യം കാണുന്നില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല താമസിയാതെ തന്നെ അത് ലഭിക്കും.

Content Highlights: Gmail gets AI machine learning features

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Iphone 12

2 min

ഐഫോണ്‍ 12 റേഡിയേഷന്‍, ഫ്രാന്‍സിലെ വിലക്ക്, ആശങ്കപ്പെടേണ്ടതുണ്ടോ?

Sep 15, 2023


Apple

1 min

സാംസങ്ങിന്റെ ആധിപത്യം തകര്‍ന്നേക്കും, ലോകത്തില്‍ മുമ്പനാവാന്‍ ആപ്പിള്‍ ഒരുങ്ങുന്നു

Sep 2, 2023


Jio

1 min

സംരംഭകര്‍ക്ക് അതിവേഗ കണക്റ്റിവിറ്റി; എംഎംവേവ് സാങ്കേതികവിദ്യയുമായി റിലയന്‍സ് ജിയോ

Aug 14, 2023


Most Commented