രാള്‍ക്ക് തന്നെ ഒരുപാട് ഇമെയിലുകള്‍ ഫോര്‍വേഡ് ചെയ്യേണ്ടി വരും ചിലപ്പോള്‍. പ്രത്യേകിച്ചും ഓഫീസുകളില്‍. നിങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്ന ഓരോ ഇമെയിലും പ്രത്യേകം ഇമെയിലുകളായാണ് സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സിലെത്തുക. ഒരു ദിവസം നിരവധി ഇമെയിലുകള്‍ ലഭിക്കുന്നയാള്‍ക്ക് നിങ്ങള്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ തിരഞ്ഞ് കണ്ടുപിടിക്കുക പ്രയാസമാണ്. 

ഫോര്‍വേഡ് സന്ദേശങ്ങള്‍കൊണ്ട് ഇന്‍ബോക്‌സ് നിറയാതിരിക്കാന്‍ ഒരു പോംവഴിയുമായി എത്തിയിരിക്കുകയാണ് ജിമെയില്‍. ഒരു ഇമെയിലില്‍ നിങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇമെയിലുകളെല്ലാം അറ്റാച്ച് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഇതുവഴി ഒന്നിലധികം ഇമെയിലുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് പകരം ഒറ്റ ഇമെയില്‍ അയച്ചാല്‍ മതി. 

ഇതിനായി നിങ്ങള്‍ ജിമെയിലില്‍ കംപോസ് വിന്‍ഡോ തുറന്നതിന് ശേഷം ഫോര്‍വേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇമെയിലുകള്‍ അതിലേക്ക് വലിച്ചിട്ടാല്‍ മതി. അല്ലെങ്കില്‍ ഫോര്‍വേഡ് ചെയ്യേണ്ട ഇമെയിലുകള്‍ ഓരോന്നായി തിരഞ്ഞെടുത്ത് മുകളിലെ ഓവര്‍ ഫ്‌ളോ മെനുവില്‍ നിന്നും 'ഫോര്‍വേഡ് ആസ് അറ്റാച്ച്‌മെന്റ്' എന്നത് തിരഞ്ഞെടുത്താല്‍ മതി. 

ഈ പുതിയ ഫീച്ചര്‍ ഘട്ടം ഘട്ടമായാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. ജിമെയിലില്‍ ഇന്‍ബോക്‌സിന് മുകളിലായുള്ള ത്രീ ഡോട്ട്/ ഓവര്‍ഫ്‌ളോ മെനുവില്‍ 'ഫോര്‍വേഡ് ആസ് അറ്റാച്ച്‌മെന്റ്' ഓപ്ഷന്‍ വന്നതിന് ശേഷം ഈ സൗകര്യം ഉപയോഗിച്ച് തുടങ്ങാം. 

Content Highlights: gmail can add emails as attachments