ടോക്യോ; ആഗോള ചിപ്പ് ക്ഷാമത്തിന്റെ അപ്രതീക്ഷിത ഇരകളായി കാനോണും. കമ്പനിയുടെ പ്രിന്ററുകളിലെ കാറ്റ്‌റിഡ്ജുകളില്‍ കമ്പനിയുടെ യഥാര്‍ത്ഥ മഷിയാണോ ഉപയോഗിക്കുന്നത് എന്ന് സ്ഥിരീകരിക്കാനുള്ള ചിപ്പുകള്‍ കിട്ടാനില്ല. 

ആഗോള ചിപ്പ് ക്ഷാമം ലോകത്തില്‍ വിവിധങ്ങളായ ഉല്‍പ്പന്ന നിര്‍മാതാക്കളെ ബാധിച്ചിട്ടുണ്ട്. ഇത് കാരണം പല ഉല്‍പ്പന്നങ്ങളുടേയും കയറ്റുമതി അവതാളത്തിലാവുകയും, നിര്‍മാണം ലഘൂകരിക്കുകയും ചെയ്യേണ്ടി വന്നു കമ്പനികള്‍ക്ക്. 

ക്യാമറയും, പ്രിന്ററും നിര്‍മിക്കുന്ന മുന്‍നിര ബ്രാന്‍ഡായ കാനോണും ഇതേ പ്രശ്‌നമാണ് ഇപ്പോള്‍ നേരിടുന്നത്. ഇതേ തുടര്‍ന്ന് ഈ ചിപ്പുകള്‍ ഇല്ലാതെ പ്രിന്ററുകള്‍ കയറ്റുമതി ചെയ്യേണ്ട സ്ഥിതിയിലാണ് കമ്പനി.

യഥാര്‍ത്ഥ കാറ്റ്‌റിഡ്ജാണോ ഉപയോഗിക്കുന്നത് എന്നും കമ്പനിയുടെ തന്നെ മഷിയാണോ ഉപയോഗിക്കുന്നത് എന്നും തിരിച്ചറിയുന്നതിനും കാറ്റ്‌റിഡ്ജില്‍ മഷി ബാക്കിയുണ്ടോ എന്ന് പരിശോധിക്കുന്നതിനുമെല്ലാം ഈ ചിപ്പ് ആവശ്യമാണ്. 

ഇതോടെ ചിപ്പ് ഇല്ലാതെ പുറത്തെത്തുന്ന കാറ്റ്‌റിഡ്ജുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന മുകളില്‍ സൂചിപ്പിച്ച 'കോപ്പി പ്രൊട്ടക്ഷന്‍ മെഷഴ്‌സ്' ലഭിക്കില്ല. 

കാനോണിന്റെ നിരവധി ഇമേജ് റണ്ണര്‍ പ്രിന്ററുകളെ ചിപ്പ് ക്ഷാമം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

Content Highlights: Global chip shortage impacts Canon ink cartridges