നിര്‍മിതബുദ്ധി കലാകാരന്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഗവേഷകര്‍; സോഫ്റ്റ്‌വെയര്‍ ഒരുങ്ങി


By ക്രിസ്റ്റീന സാലി ജോസ്

1 min read
Read later
Print
Share

Image created by Midjourney Ai

ന്യൂഡല്‍ഹി : നിര്‍മിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് കലാസൃഷ്ടികള്‍ പകര്‍ത്തുന്നത് തടയിടാനൊരുങ്ങി ഗവേഷകര്‍. ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള 'എ.ഐ. ആര്‍ട്ടു'കളില്‍ യഥാര്‍ഥ കലാസൃഷ്ടികള്‍ ഉപയോഗിക്കുന്നത് തടയാന്‍ 'ഗ്ലേസ്' എന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്.

'മിഡ്ജേര്‍ണി' അടക്കം വിവിധ എ.ഐ. സോഫ്റ്റ്‌വെയറുകളുപയോഗിച്ച് യാഥാര്‍ഥ്യത്തെ വെല്ലുന്ന കലാസൃഷ്ടികള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.

പഫര്‍ ജാക്കറ്റ് ധരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെയും 2001-ല്‍ നടന്നതെന്ന് വിശദീകരിക്കുന്ന, സംഭവിക്കാത്ത സുനാമിയുടെയുംവരെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ 'ഗ്ലേസ്' സോഫ്റ്റ്‌വെയര്‍ സഹായിക്കും. മാര്‍ച്ച് 15 മുതല്‍ വിന്‍ഡോസ്, മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ഗ്ലേസ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

എ.ഐ. ആര്‍ട്ട്

വിവിധ കാലഘട്ടങ്ങളിലെ കലാസൃഷ്ടികള്‍, ശൈലികള്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ ഒരുമിപ്പിച്ചാണ് നിര്‍മിതബുദ്ധി പുതിയ കലാസൃഷ്ടികളുണ്ടാക്കുന്നത്. ഇവയില്‍ പലതും നിലവിലുള്ള പല കലാകാരന്മാരുടെയും ചിത്രരചനാശൈലികളെയും മറ്റും സംയോജിപ്പിച്ചുമാവാം. ചിത്രത്തെക്കുറിച്ച് വിവരണം നല്‍കി അതിനനുസരിച്ചും നേരിട്ട് ചിത്രങ്ങള്‍ നല്‍കിയുമാണ് പൊതുവേ ഇത്തരം സോഫ്റ്റ്‌വെയറുകളില്‍ ചിത്രങ്ങളെ രൂപപ്പെടുത്തുക.

പകര്‍പ്പവകാശലംഘനം

എ.ഐ. കലാസൃഷ്ടിക്ക് പകര്‍പ്പവകാശലംഘനം കാണിച്ച് കേസ് കൊടുക്കാനാവില്ല. എന്നാല്‍, ഇതിനുപയോഗിക്കപ്പെട്ട കലാസൃഷ്ടിക്ക് പകര്‍പ്പവകാശ ലൈസന്‍സുണ്ടെങ്കില്‍ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി കേസ് കൊടുക്കാം.

എ.ഐ. ചിത്രങ്ങള്‍ക്കായി തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് 'ഗെറ്റി ഇമേജസ്' ജനുവരിയില്‍ കേസ് കൊടുത്തിരുന്നു. നിര്‍മിതബുദ്ധിവഴി സ്വന്തം കലാസൃഷ്ടികള്‍ മോഷ്ടിക്കപ്പെടാതിരിക്കാനായി 'ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സി'ന് അപേക്ഷിക്കാം.

എന്താണ് ഗ്ലേസ്?

കലാസൃഷ്ടികളില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ വരുത്തും. നിര്‍മിതബുദ്ധിയെ ഇത് ആശയക്കുഴപ്പത്തിലാക്കും. വളരെ സൂക്ഷ്മമായ മാറ്റങ്ങളായതിനാല്‍ ഇത് മനുഷ്യര്‍ക്ക് മനസ്സിലാവില്ല. മാറ്റങ്ങള്‍വരുത്തി കലാസൃഷ്ടിയെ ഗ്ലേസ് സുരക്ഷിതമാക്കുന്നതോടെ എ.ഐ. ആര്‍ട്ട് ജനറേറ്ററുകള്‍ക്ക് പകര്‍ത്താനാവില്ല.

Content Highlights: Glaze software aims to protect art from copycat AI

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ashwini Vaishnaw

1 min

10 ലക്ഷത്തിന്റെ ചലഞ്ചുമായി ടെലികോം വകുപ്പ്; പുതിയ സുരക്ഷിത നെറ്റ് വര്‍ക്ക് ഹാക്ക് ചെയ്താല്‍ സമ്മാനം

Mar 28, 2023


AI

1 min

AI മനുഷ്യനെ വംശനാശത്തിലേക്ക് നയിച്ചേക്കാം; പ്രതിരോധത്തിന് മുന്‍ഗണന വേണമെന്ന് വിദഗ്ദര്‍

May 30, 2023


telecos

2 min

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍; കണക്ഷന്‍ നിലനിര്‍ത്താന്‍ പറ്റിയ നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 

May 27, 2023

Most Commented