
Marta Vasyuta | Photo: instagram/martavasyuta
അധികം ഫോളോവര്മാരൊന്നുമില്ലാതിരുന്ന സാധാരണ ടിക് ടോക്കര്‍ ആയിരുന്നു മാര്‍ത്ത വസ്യുത എന്ന യുക്രൈന് സ്വദേശിനിയായ 20 കാരി. ഇഷ്ടപ്പെട്ട പാട്ടുകള്പ്പൊപ്പം ചുണ്ടു ചലിപ്പിച്ചുകൊണ്ടുള്ള ലിപ്പ് സിങ്കിങ് വീഡിയോകളും രാത്രിയാത്രകളുടെ ദൃശ്യങ്ങളുമെല്ലാമായിരുന്നു അവര്‍ ആഴ്ചകള്‍ക്ക് മുമ്പ് വരെ ഓണ്‍ലൈനില്‍ പങ്കുവെച്ചിരുന്നത്.
യുക്രൈനില്‍ റഷ്യ യുദ്ധം ആരംഭിക്കുമ്പോള്‍ മാര്‍ത്ത യുകെയില്‍ തന്റെ സുഹൃത്തുകളെ കാണാന്‍ എത്തിയതായിരുന്നു. കീവില്‍ റഷ്യ നടത്തുന്ന ബോംബ് വര്‍ഷത്തിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ നടുക്കത്തോടെയാണ് മാര്‍ത്ത കണ്ടത്.
അന്ന് ഒറ്റ രാത്രികൊണ്ട് മാര്‍ത്ത ഒരു ചടിക് ടോക്ക് ഇന്ഫ്ളുവന്സലര് ആയി മാറി.
ഫെബ്രുവരി 23 മുതല്‍ മാര്‍ത്ത തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ പങ്കുവെച്ചത് യുക്രൈനില്‍ നിന്നുള്ള സംഘര്‍ഷ ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായി. വൈകാതെ തന്നെ യുക്രൈനില്‍ നിന്നുള്ള വാര്‍ത്തകളുടെ വിശ്വാസയോഗ്യമായ ഉറവിടമായി മാര്‍ത്ത മാറി.
യുക്രൈന് നേരിടുന്ന പ്രശ്നം യഥാര്‍ഥത്തില്‍ യുക്രൈന്കാരുടേത് മാത്രമല്ല എന്ന് ലോകത്തെ മനസിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മാര്‍ത്ത പറയുന്നു. യുക്രേനിയന്‍, റഷ്യന്‍, ഇംഗ്ലീഷ് ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കാന്‍ മാര്ത്തയ്ക്കറിയാം.
യുക്രൈനിയന്‍ ടെലിവിഷന്‍ ചാനലുകളും, യുക്രൈനില്‍ വലിയ പ്രചാരമുള്ള ടെലിഗ്രാം ആപ്പുമാണ് മാര്‍ത്തയുടെ വീഡിയോകളുടെ ഉറവിടങ്ങള്‍. ജനങ്ങള്‍ നാട്ടിലെ വീഡിയോകളെല്ലാം പങ്കുവെക്കുന്നത് ടെലഗ്രാം ഗ്രൂപ്പുകളിലും ചാറ്റുകളിലുമാണ്. ഈ വീഡിയോകള്‍ ഫോണിലേക്ക് മാര്‍ത്ത ശേഖരിച്ചുവെക്കും.
തന്റെ ഫോണ്‍ ഇത്തരം വീഡിയോകളും വാര്‍ത്തകളും കൊണ്ടു നിറഞ്ഞെന്ന് മാര്‍ത്ത പറയുന്നു. ശേഷം ഈ വീഡിയോകള്‍ ശരിയാണോ എന്ന് സ്ഥിരീകരിക്കും. അതിന് ശേഷം അവ ടിക് ടോക്കില്‍ പങ്കുവെച്ച് കിടന്നുറങ്ങും.
രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും ആ വീഡിയോകള്‍ക്ക് 'മില്യണ്‍' കാഴ്ചക്കാരെ കിട്ടിയിട്ടുണ്ടാവും. മാര്‍ത്ത പറയുന്നു.
ഉപഭോക്താക്കള്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ടിക് ടോക്ക് അല്‍ഗൊരിതമാണ് മാര്‍ത്തയുടെ വീഡിയോകള്‍ക്ക് ഗുണം ചെയ്തതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

റഷ്യ- യുക്രൈന് യുദ്ധ വീഡിയോകള്‍ ഒരിക്കല്‍ കണ്ടവര്‍ക്ക് ടിക് ടോക്കില്‍ അതുമായി ബന്ധപ്പെട്ട വീഡികള്‍ ലഭിക്കാന്‍ തുടങ്ങി.
മാര്‍ത്തയുടെ വീഡിയോകള്‍ക്ക് ഇപ്പോള്‍ 1.7 ലക്ഷത്തിലേറെ കാഴ്ചക്കാരും അക്കൗണ്ടിന് രണ്ട് ലക്ഷം ഫോളോവര്‍മാരുമുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും വ്യാജ വാര്‍ത്താ പ്രചാരണവും ടിക് ടോക്കിലൂടെ തന്നെ നടക്കാനിടയുണ്ടെന്ന മുന്നറിയിപ്പ് വിദഗ്ദര്നല്കുന്നുണ്ട്.
വീഡിയോകള്‍ വെരിഫൈ ചെയ്യുന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്ന് മാര്‍ത്ത സമ്മതിക്കുന്നു. യുക്രൈനില്‍ നിന്നുള്ള വീഡിയോ ആണെങ്കിലും അതിലെ ആളുകള്‍ യുക്രൈനിയന്‍ ഭാഷ സംസാരിക്കുന്നവരാണെങ്കിലും 2014 തൊട്ട് സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമാണത്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാവാനും സാധ്യതയുണ്ട്. വീഡിയോ വെരിഫൈ ചെയ്യാന്‍ താന്‍ വിദഗ്ദയൊന്നുമല്ലെന്ന് മാര്‍ത്ത തുറന്നു സമ്മതിക്കുന്നുമുണ്ട്.
മാര്‍ത്ത പങ്കുവെച്ച വീഡിയോകള്‍ മിക്കതും യഥാര്‍ഥമാണെന്ന് ബിബിസി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ചിലയാളുകള്‍ സോഷ്യല്‍ മീഡിയയെയാണ് വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നതെന്നും പരമ്പരാഗത മാധ്യമങ്ങളയല്ലെന്നും മാര്‍ത്ത പറയുന്നു.
പ്രൊഫഷണല്‍ ജേണലിസ്റ്റുകളെയും വിശ്വാസയോഗ്യമായ വാര്‍ത്താ ഉറവിടങ്ങളെ പോലും ചിലര്‍ വിശ്വസിക്കുന്നില്ല.
യുക്രൈനില്‍ നിന്നുള്ള സാധാരണക്കാരിയായതുകൊണ്ടുതന്നെ വലിയൊരു വിഭാഗത്തെ സ്വാധീനിക്കാനും വിശ്വാസം നേടിയെടുക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്.
മാര്‍ത്തയുടെ കുടുംബം യുക്രൈനിലാണുള്ളത്. വീഡിയോകള്‍ പ്രചരിക്കുന്നതിലൂടെ ലോകത്തെ സഹായിക്കുകയാണ് താന്‍ ചെയ്യുന്നത് എന്നാണ് മാര്‍ത്തയുടെ വിശ്വാസം. പ്രത്യേകിച്ചും യുവാക്കളെ. യുകെയില്‍ കുടുങ്ങിയ മാര്‍ത്ത നേരം പോക്കാന്‍ ചിലവഴിക്കുന്നതും ടിക് ടോക്കിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..