ചെന്നൈയിലെ ഗരുഡ എയറോസ്‌പേസും നൈനി എയറോസ്‌പേസും ഡ്രോണ്‍ നിര്‍മാണത്തിനായി ഒന്നിക്കുന്നു


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: PTI

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ സേവനദാതാക്കളായ ഗരുഡ എയറോസ്‌പേസും ഹിന്ദുസ്ഥാന്‍ എയറോനോടിക്‌സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ നൈനി എയറോസ്‌പേസും അത്യാധുനിക ഡ്രോണ്‍ നിര്‍മാണത്തിനായി കൈകോര്‍ക്കുന്നു. 25 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്രിസിഷന്‍ ഡ്രോണുകള്‍ ഈ സഹകരണത്തിലൂടെ നിര്‍മിക്കാനാവുമെന്ന് ഗരുഡ എയറോസ്‌പേസ് പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ക്കായുള്ള ആളില്ലാ വ്യോമ വാഹനങ്ങള്‍ (യുഎവി) രൂപകല്‍പന ചെയ്യുക, നിര്‍മിക്കുക തുടങ്ങിയ മേഖലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗരുഡ എയറോസ്‌പേസ്. ഇവന്റ് ഫോട്ടോഗ്രഫി, കാര്‍ഷിക സര്‍വേ, നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പ്രത്യേക ഡ്രോണുകള്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഗരുഡ എയറോ സ്‌പേസ് തയ്യാറാക്കി നല്‍കും. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ഡ്രോണ്‍ പാര്‍ടനര്‍ കൂടിയാണ് ഗരുഡ എയറോസ്‌പേസ്.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നൈനി എയറോസ്‌പേസിന് സ്വന്തം നിര്‍മാണ ശാലയുണ്ട്. നൈനി എയറോസ്‌പേസുമായുള്ള പങ്കാളിത്തത്തിലൂടെ ഉത്തരേന്ത്യന്‍ വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഗരുഡ എയറോസ്‌പേസിന് സാധിക്കും.

Content Highlights: Garuda Aerospace & HAL subsidiary Naini Aerospace to make drones

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sam Altman And Modi

1 min

'എഐയ്ക്ക് ഇന്ത്യയില്‍ സാധ്യതകളേറെ' ; കൂടിക്കാഴ്ച നടത്തി സാം ആള്‍ട്മാനും പ്രധാനമന്ത്രിയും 

Jun 9, 2023


Jio Saavn

1 min

സംഗീത പ്രേമികള്‍ക്കായി ജിയോ സാവന്‍ പ്രൊ സബ്സ്‌ക്രിപ്ഷന്‍ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനുകള്‍

Jun 9, 2023


whatsapp

1 min

'വാട്‌സാപ്പ് ചാനല്‍' അവതരിപ്പിച്ച് മെറ്റ; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ നിര്‍മിക്കാം

Jun 8, 2023

Most Commented