Google Meet | Photo: Shinoy|mathrubhumi
പ്രീമിയം സേവനങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി നല്കുന്നതില് ഗൂഗിള്‍ നിയന്ത്രണം കൊണ്ടുവരുന്നു. ഗൂഗിള്‍ മീറ്റിന്റെ സൗജന്യ ഉപയോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 മുതല്‍ 60 മിനിറ്റ് നേരം മാത്രമേ വീഡിയോ മീറ്റിങുകളുടെ ഭാഗമാവാന്‍ സാധിക്കൂ. സെപ്റ്റംബര്‍ 30 വരെ നിലവിലെ സ്ഥിതിയില്‍ തുടരും.
സെപ്റ്റംബര്‍ 30 വരെ മാത്രമേ ഗൂഗിള്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും ഗൂഗിള്‍ മീറ്റില്‍ സൗജന്യമായി അക്കൗണ്ട് തുടങ്ങാനും 100 വരെ അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താനും സാധിക്കുകയുള്ളൂ.
ജിസ്യൂട്ട്, ജിസ്യൂട്ട് ഫോര്‍ എജ്യുക്കേഷന്‍ ഉപയോക്താക്കള്‍ക്കുള്ള അഡ്വാന്‍സ്ഡ് ഫീച്ചറുകളും ലഭിക്കില്ല. ഈ ഉപയോക്താക്കള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സില്‍ 250 പേരെ ഉള്‍പ്പെടുത്താനും ഒരൊറ്റ ഡൊമൈനില്‍ ഒരു ലക്ഷം ആളുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യാനും മീറ്റിങുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് റെക്കോര്‍ഡ് ചെയ്യാനും സൗകര്യം ലഭിച്ചിരുന്നു. ഇവ സെപ്റ്റംബര്‍ 30 ന് ശേഷം നഷ്ടമാവും.
സാധാരണ ഈ ഫീച്ചറുകള്‍ക്ക് പ്രതിമാസം ഒരാള്‍ക്ക് 25 ഡോളര്‍ (1842 രൂപ) ചിലവ് വരുന്നുണ്ട്. ഈ ഫീച്ചറുകള്‍ എല്ലാ ജിസ്യൂട്ട്, ജിസ്യൂട്ട് ഫോര്‍ എജ്യുക്കേഷന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കിയതോടെ പ്രതിദിന ഉപയോഗം 30 ഇരട്ടിയായി വര്‍ധിക്കുകയും മീറ്റിങുകളുടെ സമയം പ്രതിദിനം 3000 കോടി മിനിറ്റുകളായി വര്‍ധിക്കുകയും ചെയ്തിരുന്നു.
മെയ് ഒന്ന് മുതലാണ് ഗൂഗിളിന്റെ പ്രീമിയം സേവനങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി നല്കാന് തുടങ്ങിയത്.
അടുത്തിടെയാണ് ഒരേ സമയം 49 പേരെ കാണാന്‍ സാധിക്കുന്ന സൗകര്യം മീറ്റ് ആപ്പില്‍ അവതരിപ്പിച്ചത്. മീറ്റിങ് സംഘടിപ്പിക്കുന്നയാളെ പ്രത്യേകം ടൈലില്‍ കാണിക്കുന്ന സംവിധാനവും അവതരിപ്പിച്ചിരുന്നു. ഈ രണ്ട് ഫീച്ചറുകളും ജിസ്യൂട്ട് ഉപയോക്താക്കള്‍ക്കും വ്യക്തിഗത ജിമെയില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും ഇപ്പോള്‍ ലഭ്യമാണ്.
Content Highlights: Free Google Meet version to limit meetings to 60 mins from Sep 30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..