പ്രൊഫൈല്‍ ചിത്രം മോഷ്ടിച്ച് വ്യാജ എഫ്ബി അക്കൗണ്ട് ഉണ്ടാക്കി പണംതട്ടുന്ന സംഭവം പെരുകുന്നു


കോഴിക്കോട് ഒരു വ്യക്തിയ്ക്ക് ഇതേ രീതിയില്‍ ഒരു സന്ദേശം ലഭിച്ചു. ആശുപത്രി ആവശ്യത്തിനായി അടിയന്തിരമായി പണം ആവശ്യമുണ്ടെന്നും സഹായിക്കുമോ എന്നും ചോദിച്ചായിരുന്നു സന്ദേശം

Image Source: Gettyimages

കോഴിക്കോട്: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പേരില്‍ വ്യാജ എഫ്ബി അക്കൗണ്ട് ഉപയോഗിച്ച് പണംതട്ടുന്ന സംഭവം പെരുകുന്നു. ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രം മോഷ്ടിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ആ അക്കൗണ്ടില്‍ നിന്ന് യഥാര്‍ത്ഥ വ്യക്തിയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. ഇതിനോടകം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഫെയ്‌സ്ബുക്കില്‍ ആള്‍മാറാട്ടം നടത്തി പണം തട്ടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ കേരളാ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും മറ്റും വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് പരിചയക്കാരില്‍ നിന്നും പണം തട്ടിയ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.

പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടിപ്പ്: അന്വേഷണം ആരംഭിച്ചു പോലീസ്...

Posted by Kerala Police on Thursday, 24 September 2020

സാധാരണക്കാരായ ആളുകളുടെ പേരിലും പണംതട്ടുന്നു

യഥാര്‍ത്ഥ വ്യക്തിയുടെ അക്കൗണ്ടില്‍ നല്‍കിയിട്ടുള്ള അതേ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചുള്ള അക്കൗണ്ടില്‍ നിന്നാണ് പണം കടം ചോദിച്ചുള്ള സന്ദേശം ലഭിക്കുക. എന്തെങ്കിലും അടിയന്തിര ആവശ്യം ചൂണ്ടിക്കാട്ടിയാണ് അഭ്യര്‍ത്ഥന. കാശ് കയ്യിലുള്ളവര്‍ ചിലപ്പോള്‍ ഓണ്‍ലൈന്‍ ആയി പണം അയച്ചുകൊടുക്കുകയും ചെയ്യും. ദിവസങ്ങള്‍ക്ക് ശേഷം പണം നല്‍കിയവര്‍ യഥാര്‍ത്ഥ വ്യക്തിയോട് കാര്യമന്വേഷിക്കുമ്പോഴായിരിക്കും പണം നഷ്ടപ്പെട്ടത് തിരിച്ചറിയുക.

കോഴിക്കോട് ഒരു വ്യക്തിയ്ക്ക് ഇതേ രീതിയില്‍ ഒരു സന്ദേശം ലഭിച്ചു. ആശുപത്രി ആവശ്യത്തിനായി അടിയന്തിരമായി പണം ആവശ്യമുണ്ടെന്നും സഹായിക്കുമോ എന്നും ചോദിച്ചായിരുന്നു സന്ദേശം. നാട്ടിലെ അടുത്ത് പരിചയമുള്ള സുഹൃത്തിന്റെ വടിവോടെയുള്ള ഇംഗ്ലീഷ് സന്ദേശത്തില്‍ സംശയം തോന്നിയ ആള്‍ അയാളെ നേരില്‍ വിളിച്ച് അന്വേഷിച്ചപ്പോളാണ് ഈ രീതിയില്‍ പലയാളുകളില്‍ നിന്നും ആരോ തന്റെ പേരില്‍ പണം തട്ടിയിട്ടുണ്ടെന്ന വിവരം സുഹൃത്ത് വെളിപ്പെടുത്തിയത്.

ജാഗ്രത പാലിക്കുക

നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ചിലപ്പോള്‍ പണം സഹായമായി വേണ്ടി വന്നേക്കാം. എങ്കിലും സോഷ്യല്‍ മീഡിയ വഴി പണം കടം ചോദിച്ച് സന്ദേശം ലഭിച്ചാല്‍ തീര്‍ച്ചയായും അയാളെ നേരിട്ട് വിളിച്ച് സംസാരിച്ചതിന് ശേഷം മാത്രം പണം അയക്കുക.

Content Highlights: money laundering using fake FB accounts in the name of individuals

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented