തെലങ്കാനയിലും ഫോക്‌സ്‌കോണിന്റെ ഐഫോണ്‍ പ്ലാന്റ്; 25000 തൊഴിലവസരങ്ങള്‍


1 min read
Read later
Print
Share

Photo: KTR twitter

ഹൈദരാബാദ്: ആപ്പിളിന്റെ ഉപകരണ നിര്‍മാണ പങ്കാളിയായ ഫോക്‌സ്‌കോണ്‍ തെലങ്കാനയില്‍ 50 കോടി ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ 25000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് തെലങ്കാന നഗര വികസന മന്ത്രി കെടി രാമറാവു പറഞ്ഞു.

ഹൈദരാബാദിനടുത്ത് രംഗറെഡ്ഡി ജില്ലയിലെ കൊങ്കാര്‍ കാലാനിലാണ് ഫോക്‌സ്‌കോണ്‍ പ്ലാന്റ് ആരംഭിക്കുക. തെലങ്കാനയിലെ ആദ്യ ഫോക്‌സ്‌കോണ്‍ പ്ലാന്റാണിത്.

പുതിയ പ്ലാന്റിലൂടെ വിപണികളിലേക്ക് ലോകോത്തര ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുമെന്നും ഫോക്‌സ്‌കോണിന്റെ ആഗോള വികസന നയത്തിന്റെ നാഴികക്കല്ലാണിതെന്നും ഫോക്‌സ്‌കോണും തെലങ്കാന സര്‍ക്കാരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

തായ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍ ആണ് ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാക്കള്‍. ഇവരുടെ പ്രധാന പ്ലാന്റുകളെല്ലാം തന്നെ ഇതുവരെ ചൈനയിലാണ്. എന്നാല്‍ അടുത്തകാലത്തായി മറ്റ് രാജ്യങ്ങളിലേക്ക് കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ചൈനയിലെ കടുത്ത നിയന്ത്രണങ്ങളും പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങളുമെല്ലാം അതിന് കാരണമായി. ഫോക്‌സ്‌കോണ്‍ ശ്രദ്ധപതിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

അടുത്തിടെ ബംഗളുരുവിലും 300 ഏക്കര്‍ ഭൂമി ഫോക്‌സ്‌കോണ്‍ വാങ്ങിയിരുന്നു. ഐഫോണ്‍ നിര്‍മാണ ശാല ആരംഭിക്കുന്നതിന് വേണ്ടിയാണിത്. തമിഴ്‌നാട്ടില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ മറ്റൊരു നിര്‍മാണ ശാല ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ മിക്കതും ഇവിടെ നിര്‍മിക്കപ്പെട്ടവയാണ്.

ആപ്പിളും ഇന്ത്യന്‍ വിപണി പിടിച്ചടക്കാനുള്ള ലക്ഷ്യത്തില്‍ നീങ്ങുകയാണ്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് മേല്‍ക്കൈയുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഐഫോണ്‍ ആന്‍ഡ്രോയിഡിനെ മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: foxconn will invest 50 crores in telengana, apple plants in india, foxconn telengana

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Meta Verified

1 min

'മെറ്റ വെരിഫൈഡ്' ഇന്ത്യയില്‍; എഫ്ബിയിലും ഇന്‍സ്റ്റയിലും ബ്ലൂ ടിക്കും അധിക സുരക്ഷയും ഫീച്ചറുകളും

Jun 8, 2023


K FON

1 min

അതിര്‍ത്തി രാജ്യത്ത് നിന്നാകാം: കെ.ഫോണ്‍ കേബിള്‍ ഇറക്കുമതി ചട്ടം പാലിച്ചെന്ന്‌ കെ.എസ്‌.ഐ.ടി.എല്‍

Jun 8, 2023


whatsapp

1 min

'വാട്‌സാപ്പ് ചാനല്‍' അവതരിപ്പിച്ച് മെറ്റ; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ നിര്‍മിക്കാം

Jun 8, 2023

Most Commented